Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബ്ദുൽ നാസർ മഅദനി ഇന്നു കേരളത്തിലെത്തും; അർബുദ ബാധിതയായ അമ്മയെ കാണാൻ മഅദനി എത്തുന്നത് എൻഐഎ പ്രത്യേക കോടതിയുടെ അനുമതിയോടെ

അബ്ദുൽ നാസർ മഅദനി ഇന്നു കേരളത്തിലെത്തും; അർബുദ ബാധിതയായ അമ്മയെ കാണാൻ മഅദനി എത്തുന്നത് എൻഐഎ പ്രത്യേക കോടതിയുടെ അനുമതിയോടെ

ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്നു കേരളത്തിലെത്തും. അർബുദ ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവ് അസ്മാ ബീവിയെ സന്ദർശിക്കാനാണ് മഅദനി എത്തുന്നത്. കേരള സന്ദർശനത്തിന് ബെംഗളൂരു എൻഐഎ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു.

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് രാവിലെ 8.55നുള്ള ഇൻഡിഗോ വിമാനത്തിൽ 10.15ന് തിരുവനന്തപുരത്ത് എത്തുന്ന മഅദനി, തുടർന്നു റോഡ് മാർഗം മാതാവ് ചികിൽസയിലുള്ള ശാസ്താംകോട്ട പത്മാവതി ആശുപത്രിയിലേക്കു പോകും. അതിനിടെ, മഅദനിയുടെ അപേക്ഷ പ്രകാരം സുരക്ഷയ്ക്കായി 12 അംഗ പൊലീസ് സംഘത്തെ ബെംഗളൂരു പൊലീസ് നിയോഗിച്ചു.

ഇവർ റോഡ് മാർഗം മഅദനിയുടെ സ്വദേശമായ കരുനാഗപ്പള്ളി അൻവാർശേരിയിൽ എത്തും. ഇതിനായി പൊലീസുകാരുടെ പ്രതിദിന ബാറ്റയും വാഹനച്ചെലവും ഉൾപ്പെടെ 1,76,600 രൂപ മഅദനി മുൻകൂറായി കെട്ടിവച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP