Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ആറ്റുകാൽ പൊങ്കാലയിട്ട് സായൂജ്യം നേടുന്നവർക്ക് അന്ധവിശ്വാസത്തിൽ നിന്ന് രക്ഷ നേടാൻ മാറാരോഗങ്ങൾ പിടിപെടട്ടെ എന്നാശംസിക്കുന്നു; ദൈവത്തിന്റെ മാത്രമല്ല ചെകുത്താന്റേത് കൂടിയാണ് കേരളം'; ആറ്റുകാൽ പൊങ്കാല ആഘോഷിക്കുന്ന സമൂഹത്തിൽ സ്ത്രീവിമോചനം സാധ്യമല്ലെന്ന് എഴുത്തുകാരൻ വൈശാഖൻ

'ആറ്റുകാൽ പൊങ്കാലയിട്ട് സായൂജ്യം നേടുന്നവർക്ക് അന്ധവിശ്വാസത്തിൽ നിന്ന് രക്ഷ നേടാൻ മാറാരോഗങ്ങൾ പിടിപെടട്ടെ എന്നാശംസിക്കുന്നു; ദൈവത്തിന്റെ മാത്രമല്ല ചെകുത്താന്റേത് കൂടിയാണ് കേരളം'; ആറ്റുകാൽ പൊങ്കാല ആഘോഷിക്കുന്ന സമൂഹത്തിൽ സ്ത്രീവിമോചനം സാധ്യമല്ലെന്ന് എഴുത്തുകാരൻ വൈശാഖൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആറ്റുകാൽ പൊങ്കാല ആഘോഷിക്കുന്ന സമൂഹത്തിൽ സ്ത്രീവിമോചനം സാധ്യമല്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. വർഷാ വർഷം ആറ്റുകാൽ പൊങ്കാലയിട്ട് സായൂജ്യം നേടുന്ന സിനിമാ നടിമാർക്ക് അന്ധവിശ്വാസത്തിൽ നിന്ന് രക്ഷ നേടാൻ മാറാരോഗങ്ങൾ പിടിപെടട്ടെ എന്നാശംസിക്കുന്നതായും വൈശാഖൻ പറഞ്ഞു. ശാസ്ത്ര അവബോധത്തിൽ നിന്ന് അനാചാരങ്ങളെ മാറ്റി നിർത്താൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയണമെന്നും വൈശാഖൻ കൂട്ടിച്ചേർത്തു. പുസ്തകകോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു വൈശാഖൻ.

കേരള ജനത പേടിയുള്ള സമൂഹമായി മാറിയിരിക്കുകയാണ്. ആസ്ട്രോഫിസിക്സ് പഠിച്ചവർ ജ്യോതിഷികളാകുന്ന കാലമാണ് ഇത്. കേരളത്തിൽ ആത്മവിശ്വാസമുള്ള ജനത കുറഞ്ഞുവരികയാണ്. ദൈവത്തിന്റെ മാത്രമല്ല ചെകുത്താന്റേത് കൂടിയാണ് കേരളം. ജനസംഖ്യ വർധിക്കുന്നത് ഈ പ്രശ്നത്തിന് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജാതി നിലനിൽക്കുന്നുവെന്ന് വൈശാഖൻ വിമർശിച്ചു. കേരളം ജാതിവിവേചനങ്ങൾ കൂടുന്ന നാടാണ്. വിപണിയുടെ കെണിയിൽപ്പെട്ട് സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പണം ചെലവഴിക്കുന്ന പ്രവണത തെറ്റാണെന്നും വൈശാഖൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP