Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടരും; 45 അംഗ പുതിയ ജില്ലാ കമ്മറ്റിയെയും 41 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടരും; 45 അംഗ പുതിയ ജില്ലാ കമ്മറ്റിയെയും 41 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാസെക്രട്ടറിയായി ആനാവൂർ നാഗപ്പനെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിൽ ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. 45 അംഗ പുതിയ ജില്ലാ കമ്മറ്റിയെയും സംസ്ഥാസമ്മേളന പ്രതിനിധികളായി 41 പേരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

നിലവിലെ കമ്മിറ്റിയിൽ നിന്ന് ഏഴ് പേരെ ഒഴിവാക്കിയാണ് പുതിയ കമ്മറ്റിക്ക് രൂപം നൽകിയിരിക്കുന്നത്. കോലിയക്കോട് കൃഷ്ണൻ നായർ, വെങ്ങാനൂർ ഭാസ്‌കരൻ, എസ്‌കെ ആശാരി, കടകംപിള്ളി സുരേന്ദ്രൻ, ജെ അരുന്ധതി, വർക്കല സുന്ദരേശൻ, കിളിമാനൂർ രാജു എന്നിവരെയാണ് ഒഴിവായത്. ആൻസലൻ, ഐ സാജു, എഎ റഹീം, മീനാംബിക, വി എസ് പ്രദിമകുമാർ, ശശാങ്കൻ, ഷാജഹാൻ എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

വൈകുന്നേരം അഞ്ചിന് പതിനായിരം പേർ അണിനിരക്കുന്ന ചുവപ്പ് സേനാ മാർച്ചും ഒരു ലക്ഷം പേരുടെ ബഹുജന റാലിയും നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

2016 ൽ കടകംപിള്ളി സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് ആനാവൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP