Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബിജെപിയെ തടയാൻ കത്തിയും വാളും വെടിഞ്ഞ് നിങ്ങൾ ആം ആദ്മി പാർട്ടിയുടെ തൊപ്പി ധരിക്കൂ'; ആം ആദ്മി പാർട്ടി സംസ്ഥാന പ്രവർത്തക യോഗവും പൊതുസമ്മേളനവും ചെങ്ങന്നൂരിൽ; ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുത്തു

'ബിജെപിയെ തടയാൻ കത്തിയും വാളും വെടിഞ്ഞ് നിങ്ങൾ ആം ആദ്മി പാർട്ടിയുടെ തൊപ്പി ധരിക്കൂ'; ആം ആദ്മി പാർട്ടി സംസ്ഥാന പ്രവർത്തക യോഗവും പൊതുസമ്മേളനവും ചെങ്ങന്നൂരിൽ; ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ആം ആദ്മി പാർട്ടിയുടെ സംസ്ഥാന പ്രവർത്തക യോഗം മാർച്ച് 3 ഉച്ചക്ക് 2 മണിക്ക് ചെങ്ങന്നൂർ വൈഎംസിഎ ഹാളിലും പൊതുസമ്മേളനം വൈകിട്ട് 5.30 ന് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിലും നടന്നു. സഞ്ജയ് സിങ് എംപി ഉദ്ഘാടനം ചെയ്ത യോഗത്തിൽ, മുന്മന്ത്രിയും എംഎ‍ൽഎ യും ദക്ഷിണേന്ത്യയുടെ നിരീക്ഷകനുമായ സോംനാഥ് ഭാരതി, ദേശിയ എക്‌സിക്യൂട്ടീവ് അംഗവും കർണാടകയുടെ കൺവീനറുമായ പൃഥ്വി റെഡ്ഡി തുടങ്ങിയ ദേശിയ നേതാക്കളും ഗീവർഗീസ് മാർ കുറിലോസ് തിരുമേനി, സി.എസ്.ഐ ബിഷപ്പ് മോസ്റ്റ് റവ: ഡോ: കെ ജെ സാമുവൽ, സി.എസ്.ഡി.എസ് എന്റെ നേതാവ് കെ.കെ സുരേഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു.

സിപിഎം പറയുന്നു, ബിജെപി യെ തടയണമെങ്കിൽ വാളും കത്തിയും ഹിംസയും കൊണ്ടേ കഴിയൂ എന്ന്, എന്നാൽ ഞാൻ പറയുന്നു ബിജെപി യെ തടയാൻ കത്തിയും വാളും വെടിഞ്ഞ് നിങ്ങൾ ആം ആദ്മി പാർട്ടിയുടെ ഈ തൊപ്പി ധരിക്കൂ. ഒരു അക്രമവും ഇല്ലാതെ ബിജെപി യെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചിരിക്കുന്നു എന്ന് സഞ്ജയ് സിങ് പൊതു സമ്മേളനത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP