Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ആവശ്യമെങ്കിൽ ഇനിയും നീട്ടാമെന്ന് കേന്ദ്രം; ആധാറുമായി ബന്ധപ്പെട്ട ഹർജികളിൽ മാർച്ച് 20 ന് വിധി പറയും

വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ആവശ്യമെങ്കിൽ ഇനിയും നീട്ടാമെന്ന് കേന്ദ്രം; ആധാറുമായി ബന്ധപ്പെട്ട ഹർജികളിൽ മാർച്ച് 20 ന് വിധി പറയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവിധ സർക്കാർ സേവനങ്ങളും മൊബൈൽ ഫോൺ നമ്പർ അടക്കമുള്ളവയും ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ആവശ്യമെങ്കിൽ ഇനിയും നീട്ടാമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മാർച്ച് 31 വരെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന സമയം. ഇതാണ് ആവശ്യമെങ്കിൽ ഇനിയും നീട്ടുമെന്ന് അറിയിച്ചിരിക്കുന്നത്.

അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ബെഞ്ചിന് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. ആധാർ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിൽ മാർച്ച് 20 ന് വിധി പറയാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

സുപ്രീം കോടതി വിധിക്കുശേഷം ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പത്ത് ദിവസം മാത്രമേ ലഭിക്കൂ. ഈ സഹാചര്യത്തിലാണ് സുപ്രീംകോടതി തീയതി നീട്ടാൻ വഴിയുണ്ടോയെന്ന് ആരാഞ്ഞ് അറ്റോർണി ജനറലിനെ വിളിച്ചു വരുത്തിയത്. ഇതിൽ വാദം കേൾക്കവെയാണ് ആവശ്യമെങ്കിൽ നീട്ടാമെന്ന് അറ്റോർണി ജനറൽ അറിയിച്ചത്.

മുമ്പ് രണ്ടു തവണ നീട്ടിയ ശേഷമാണ് ഇപ്പോൾ മാർച്ച് 31 അവസാന ദിവസമായി നിശ്ചയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഇനിയും നീട്ടാം. എന്നാൽ പരാതിക്കാർ അവരുടെ വാദം പൂർത്തിയാക്കുന്ന മുറയ്ക്കുള്ളിൽ തന്നെ ആധാർ ബന്ധിപ്പിക്കൽ നടപ്പാക്കുമെന്നും അറ്റോർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചു.

ഡിസംബർ 15 നായിരുന്നു ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആക്കി കേന്ദ്രം പുതുക്കി നിശ്ചയിച്ചത്. വാദം നാളെയും തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP