Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആച്ചി മുളകുപൊടിയിൽ വൻതോതിൽ കീടനാശിനിയുടെ സാന്നിധ്യം; തമിഴ്‌നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രാൻഡ് നിരോധിച്ച് തൃശൂർ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ

ആച്ചി മുളകുപൊടിയിൽ വൻതോതിൽ കീടനാശിനിയുടെ സാന്നിധ്യം; തമിഴ്‌നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രാൻഡ് നിരോധിച്ച് തൃശൂർ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കീടനാശിനിയുടെ അളവ് അനുവദനീയമായതിലും കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് ആച്ചി മുളക്‌പൊടി നിരോധിച്ചു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് 2006 പ്രകാരമാണു നടപടി. തൃശൂർ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.

മുളകുപൊടിയുടെ സാമ്പിളിൽ കീടനാശിനികളായ ഇത്തിയോൺ, പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതൽ കണ്ടെത്തിയതിനെ തുടർന്നാണു നിരോധനം.

തൃശൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസറാണ് മുളകുപൊടി സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ഫുഡ് അനലിസ്റ്റ് ആർഎഎൽ കൊച്ചി പരിശോധന റിപ്പോർട്ട് നൽകി. തമിഴ്‌നാട് തിരുവള്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ് ആച്ചി മുളക് പൊടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP