Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുളിമുറിദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; പേരാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; മെഡിക്കൽ പരിശോധനക്കിടെ മുങ്ങിയ പ്രതിയെ പൊക്കിയത് തായത്തെരുവിൽ നിന്നും

കുളിമുറിദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി;  പേരാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; മെഡിക്കൽ പരിശോധനക്കിടെ മുങ്ങിയ പ്രതിയെ പൊക്കിയത് തായത്തെരുവിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

പേരാവൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോളയാട് സ്വദേശിയായ കെ. ഹരീഷിനെയാണ് (20) പേരാവൂർ പൊലീസ് ഇൻസ്‌പെക്ടർ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 11നായിരുന്നു സംഭവം. യുവതി പേരാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയെ പേരാവൂർ പൊലീസ് കോവിഡ് പരിശോധനക്കായി കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ കണ്ണുവെട്ടിച്ച് മുങ്ങിയിരുന്നു. പേരാവൂർ, കണ്ണൂർ സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളെ തായത്തെരുവിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP