Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുഹൃത്തുകൾക്കൊപ്പം വിനോദയാത്രക്കെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു; റിസോർട്ടിലെ കുളത്തിൽ മുങ്ങിമരിച്ചത് പള്ളുരുത്തി സ്വദേശി

സുഹൃത്തുകൾക്കൊപ്പം വിനോദയാത്രക്കെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു; റിസോർട്ടിലെ കുളത്തിൽ മുങ്ങിമരിച്ചത് പള്ളുരുത്തി സ്വദേശി

പ്രകാശ് ചന്ദ്രശേഖർ

പീരുമേട് : സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ റിസോർട്ടിലെത്തിയ വിനോദസഞ്ചാരിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു. പള്ളുരുത്തി കണ്ണംമാലി അറക്കൽ വീട്ടിൽ ആൽബിന്റെ മകൻ തോമസ് പീറ്റർ ( നിബിൻ ) 30 ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. തിങ്കളാഴ്ച കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ എത്തിയ പതിനൊന്നംഗ സംഘം തിരിച്ചു മടങ്ങുവാൻ തയ്യാറെടുക്കുന്നതിനിടെ നിബിൻ ഫോൺ ചെയ്യുവാനായി പുറത്തേക്കിറങ്ങുമ്പോഴാണ് അപകടം എന്നാണ് സുഹൃത്തുക്കൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.

ഇയാളെ കാണാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ റിസോർട്ടിലെ മീൻ കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP