Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിഷ റെന്നയ്ക്ക് അഭിപ്രായം പറയാം; എതിരഭിപ്രായമുള്ളവർ അതും പറയും; അതാണ് കൊണ്ടോട്ടിയിൽ ഉണ്ടായതെന്ന് എ.വിജയരാഘവൻ

ആയിഷ റെന്നയ്ക്ക് അഭിപ്രായം പറയാം; എതിരഭിപ്രായമുള്ളവർ അതും പറയും; അതാണ് കൊണ്ടോട്ടിയിൽ ഉണ്ടായതെന്ന് എ.വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലപ്പുറം കൊണ്ടോട്ടിയിൽ ജാമിഅ മില്ലിയ സമര നായിക ആയിഷ റെന്ന പ്രസംഗിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ.ആയിഷ റെന്നക്ക് അഭിപ്രായം പറയാമെന്ന് വിജയരാഘവൻ പറഞ്ഞു. അതിനോട് എതിരഭിപ്രായമുള്ളവർ അതും പറയും. അതാണ് കൊണ്ടോട്ടിയിലുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവി ദുരുപയോഗം ചെയ്യുകയാണ്. രാജ് ഭവൻ രാഷ്ട്രീയത്തിൽ ഇടപടരുത്. ഭരണഘടനാ പദവിയിലിരുന്ന് രാഷ്ട്രീയം പറഞ്ഞാൽ എതിർപ്പുണ്ടാകും.കണ്ണൂരിൽ ഗവർണർ രാഷ്ട്രീയം പറഞ്ഞു. അതിനോട് എതിർപ്പുള്ളവർ അത് പ്രകടിപ്പിച്ചു. അതോടെ പ്രശ്‌നം അവസാനിച്ചെന്നും ഗവർണറുടെ പരിപാടിയിൽ യാതൊരു വിധ സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിജയരാഘവൻ കോഴിക്കോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP