Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹർത്താലിൽ പോപ്പുലർ ഫ്രണ്ട് അക്രമം നടത്തിയത് തീവ്രവാദ സംഘടനയുടെ ശൈലിയിൽ; അക്രമം തടയുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചിട്ടില്ല എന്നും എ വിജയരാഘവൻ

ഹർത്താലിൽ പോപ്പുലർ ഫ്രണ്ട് അക്രമം നടത്തിയത് തീവ്രവാദ സംഘടനയുടെ ശൈലിയിൽ; അക്രമം തടയുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചിട്ടില്ല എന്നും എ വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പോപുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയത് തീവ്രവാദ സംഘടനയുടെ ശൈലിയിലാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ഹർത്താലുകൾ വൈകുന്നേരങ്ങളിൽ അയ യാറുണ്ട്.

എന്നാൽ ഹർത്താൽ കഴിയാൻ ഒരു മണിക്കൂർ ബാക്കി നിൽക്കവെ പോലും അവർ അക്രമം നടത്തിയത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംഘടനകൾ അതിന്റെ രീതിയിലാണ് പ്രവർത്തിക്കുക. തീവ്രവാദ സംഘടനകൾക്കു ജനാധിപത്യ മര്യാദകളില്ല. ഹർത്താലിൽ അക്രമം നടത്തുന്നത് തടയുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചിട്ടില്ല. വളരെ കുറച്ചാളുകൾ ഒത്തുചേർന്ന് കെ.എസ് ആർ ടി സി ബസുകൾക്ക് സംഘടിതമായി കല്ലെറിയുകയാണ് ചെയ്തതത്. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള തെളിവുകൾ കോടതിയാണ് പരിശോധിക്കേണ്ടതെന്നും ഈ കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP