Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരന്തത്തിലും ചെന്നിത്തല രാഷ്ട്രീയം കളിക്കുന്നു; ഉത്തരവാദിത്തരഹിതമായ പ്രസ്താവന: വിമർശനവുമായി എ വിജയരാഘവൻ

ദുരന്തത്തിലും ചെന്നിത്തല രാഷ്ട്രീയം കളിക്കുന്നു; ഉത്തരവാദിത്തരഹിതമായ പ്രസ്താവന: വിമർശനവുമായി എ വിജയരാഘവൻ

സ്വന്തം ലേഖകൻ

മൂന്നാർ: തമിഴ് കേരള വിവേചനത്തിന് ഇടയാക്കുന്ന ഉത്തരവാദിത്വരഹിതമായ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പെട്ടിമുടി ദുരന്തമേഖല സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

സർക്കാർ ധനസഹായം സംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ദുരന്തത്തിൽ പോലും അവർ രാഷ്ട്രീയം കളിക്കുകയാണ്. ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ എല്ലാ പരിരക്ഷയും ഒരുക്കും. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. കരിപ്പൂരിലെയും പെട്ടി മുടിയിലെയും ദുരന്തങ്ങൾ രണ്ടു വിധത്തിലുള്ളതാണ്. കരിപ്പൂരിൽ പുനരധിവാസം ബാധകമല്ല.

പെട്ടിമുടിയിൽ അതല്ല സ്ഥിതി. അവർക്ക് പുനരധിവാസമടക്കം ഒരുക്കേണ്ടതുണ്ട്. ഇതെല്ലാം മറച്ചു വച്ചാണ് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നത്. അവരുടെ ഇത്തരം സമീപനം എല്ലാവരെയും പരിരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസും അദ്ദേഹത്തോടൊപ്പം പെട്ടിമുടി സന്ദർശിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP