Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രി പ്രധാന പൂജാരിയായി പ്രവർത്തിക്കുന്നു: വിമർശനവുമായി എ വിജയരാഘവൻ

പ്രധാനമന്ത്രി പ്രധാന പൂജാരിയായി പ്രവർത്തിക്കുന്നു: വിമർശനവുമായി എ വിജയരാഘവൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മികച്ച ഭരണാധികാരിയാകേണ്ട പ്രധാനമന്ത്രി ഇന്ന് പ്രധാന പൂജാരിയായി മാറിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. അയോധ്യയിലും കേദാർനാഥിലും പാർലമെന്റിലും എല്ലാം ഇതാണ് കണ്ടത്. ഇഎംഎസ് അക്കാദമിയിൽ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രക്ഷോഭങ്ങളിലും തുടർന്നുള്ള കർഷക മുന്നേറ്റങ്ങളിലും അവരോടൊപ്പം മുന്നിൽനിന്നവരാണ് അഭിഭാഷക സമൂഹം. ഏറ്റവുമധികം വൈവിധ്യങ്ങളുള്ള സമൂഹത്തെ മതഭരണത്തിലേക്ക് ചുരുക്കാനാണ് രാജ്യത്തെ ഭരണക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വക്കറ്റ് ജനറലും ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൽ സംസ്ഥാന പ്രസിഡന്റുമായ കെ ഗോപാലകൃഷ്ണകുറുപ്പ് അധ്യക്ഷനായി. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഇ കെ നാരായണൻ, സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്, ഐഷാപോറ്റി, ബി രാജേന്ദ്രൻ, സുധീർ ഗണേശ് കുമാർ, പാരിപ്പള്ളി രവീന്ദ്രൻ, കെ ഒ അശോകൻ, ആനാവൂർ വേലായുധൻ നായർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP