Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടറിയേറ്റ് മുതൽ നിയമസഭവരെ സന്ദർശിച്ചെന്ന് ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് എ.പി. ഉസ്മാൻ കോവിഡ് നെഗറ്റീവ്; ചികിൽസക്ക്‌ശേഷം അദ്ദേഹം ആശുപത്രി വിട്ടു; തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വേദനിപ്പിച്ചുവെങ്കിലും, പരിഭവമില്ലെന്നും പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി. ഉസ്മാൻ ആശുപത്രി വിട്ടു. മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പിൽ നിന്നു ലഭിച്ചതെന്നു ഉസ്മാൻ മാധ്യമങ്ങളോടു പറഞ്ഞു. തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വേദനിപ്പിച്ചു എങ്കിലും, പരിഭവമില്ലെന്നും പറഞ്ഞു.

ഉസ്മാനോടോപ്പം ഇവിടെ ചികിത്സയിലുണ്ടായിരുന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയും ആശുപത്രി വിട്ടു. നേരത്തെ സെക്രട്ടറിയേറ്റ് തൊട്ട് നിയമസഭവരെയുള്ള വിവിധ ഇടങ്ങൾ സന്ദർശിക്കുകയും ഉമ്മൻ ചാണ്ടിയും സി രവീന്ദ്രനാഥും അടക്കമുള്ള പ്രമുഖരെ കാണുകയും ചെയതിരുന്നു ഇദ്ദേഹം. ഈ നടപടിയെയാണ് ഒരു പൊതുപ്രവർത്തകന് ചേരാത്തതെന്ന് മുഖ്യമന്ത്രി വിമർശിച്ചത്. എന്നാൽ തനിക്ക് കോവിഡ് ഉണ്ടെന്ന് അറിയില്ലെന്നും തന്റെ പേർ സ്വയം വെളിപ്പെടുത്തിക്കൊണ്ട് ആരെങ്കിലും എന്നെ ബന്ധപ്പെട്ടിരുന്നെങ്കിൽ അവർ ആരോഗ്യപ്രവർത്തകരെ സമീപിക്കണം എന്നും പറഞ്ഞ് ഉസ്്മാൻ അഭ്യർത്ഥന പുറപ്പെടുവിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP