Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലിം യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിച്ച കുറ്റത്തിൽ നിന്ന് മുൻ സിമി നേതാവു കൂടിയായ മന്ത്രി കെടി. ജലീലിന് ഒഴിഞ്ഞു നിൽക്കാനാവില്ല; സമുദായത്തിൽ നിന്നും തന്നെ ജലീലിനെ പുറത്താക്കാനുള്ള കുറ്റമാണ് അദ്ദേഹം ചെയ്തെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ള കുട്ടി

മുസ്ലിം യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിച്ച കുറ്റത്തിൽ നിന്ന് മുൻ സിമി നേതാവു കൂടിയായ മന്ത്രി കെടി. ജലീലിന് ഒഴിഞ്ഞു നിൽക്കാനാവില്ല; സമുദായത്തിൽ നിന്നും തന്നെ ജലീലിനെ പുറത്താക്കാനുള്ള കുറ്റമാണ് അദ്ദേഹം ചെയ്തെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ള കുട്ടി

ജംഷാദ് മലപ്പുറം

മലപ്പുറം: സ്വർണ്ണക്കള്ളക്കടത്തിന് പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഖുർ ആനെ മറയാക്കി രക്ഷപ്പെടാനുള്ള മന്ത്രി ജലീലിന്റെ തന്ത്രം മന്ത്രിസഭയിൽ നിന്നു മാത്രമല്ല മുസ്ലിംസമുദായത്തിൽ നിന്നും തന്നെ ജലീലിനെ പുറത്താക്കാനുള്ള കുറ്റമാണ് അദ്ദേഹം .ചെയ്ത തെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ള കുട്ടി പറഞ്ഞു.. കേരളത്തിൽ നിന്നും ഐ.എസ്, അൽ ഖൊയ്തയക്കെമുള്ള മത തീവ്രവാദ സംഘടനകളിലേക്ക് വ്യാപകമായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ വിദ്യാസമ്പന്നരായ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിപ്പിച്ചതിൽ മുൻ സിമി നേതാവു കൂടിയായ മന്ത്രി ജലീലിന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും അദേഹം പറഞ്ഞു.

താൻ മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തപ്പോൾ ഇ എം.എസ് മഅദനിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്ത ഇ എം.. എസിനെ വാഴ്‌ത്തപ്പെട്ടവനായും തന്നെ ക്രൂശിക്കുകയുമാണുണ്ടായത്. സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജിക്കായി ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റി മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സത്താർ ഹാജി കള്ളിയത്ത് അധ്യക്ഷനായി..

ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി തോമസ്, ജന.സെക്രട്ടറിമാരായ ജോസഫ് പടമാടൻ, അജി തോമസ്, ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത്, മേഖലാ വൈസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാദുഷ തങ്ങൾ കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു വളാഞ്ചേരിയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ പൊലീസ് തടഞ്ഞു, മാർച്ചിന് ന്യൂ ന പ ക്ഷ മോർച്ച നേതാക്കളായ ലിജോയ് പോൾ, ഷാജി ജോർജ്, റിഷാൽ മുഹമ്മദ്, ആത്തിക്ക അബ്ദുറഹ്മാൻ, ഹുസൈൻ വരിക്കോടൻ, കുഞ്ഞിക്കോയ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP