Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരാഹാര സത്യഗ്രഹ പന്തലിൽ നിന്നും തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത് വധിക്കാനായി..! മെഡിക്കൽ കോളേജിൽ എച്ച് വൺ എൻ വൺ രോഗികൾക്കും മലേറിയ രോഗികൾക്കും മൃതദേഹങ്ങൾക്കും ഒപ്പം കിടത്തി; കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊലീസ് പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം: സർക്കാറിനെതിരെ ആരോപണവുമായി എ എൻ രാധാകൃഷ്ണൻ

നിരാഹാര സത്യഗ്രഹ പന്തലിൽ നിന്നും തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത് വധിക്കാനായി..! മെഡിക്കൽ കോളേജിൽ എച്ച് വൺ എൻ വൺ രോഗികൾക്കും മലേറിയ രോഗികൾക്കും മൃതദേഹങ്ങൾക്കും ഒപ്പം കിടത്തി; കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊലീസ് പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം: സർക്കാറിനെതിരെ ആരോപണവുമായി എ എൻ രാധാകൃഷ്ണൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിരാഹാര സമരം കിടന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ പൊലീസിനും സർക്കാറിനെതിരെ രംഗത്ത്. തന്നെ വധിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് രാധാകൃഷ്ണൻ രംഗത്തുവന്നത് ജനം ടിവിയോട് സംസാരിക്കവേയാണ്. നിരാഹാര സത്യഗ്രഹ പന്തലിൽ നിന്നും തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത് വധിക്കാനാണെന്നാണ് രാധാകൃഷ്ണൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ എച്ച് വൺ എൻ വൺ രോഗികൾക്കും മലേറിയ രോഗികൾക്കും മൃതദേഹങ്ങൾക്കും ഒപ്പം തന്നെ കിടത്തിയതെന്നും ബിജെപി നേതാവ് ആരോപിച്ചു.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം എന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. ഒടുവിൽ എട്ട് ദിവസം പിന്നിട്ടപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്നെ ആദ്യം കിടത്തിയത് മൃതദേഹങ്ങൾക്ക് അരികിലാണ്. ശേഷം മലേറിയ രോഗികൾക്കും എച്ച് വൺ പനി ബാധിച്ചവർക്കും ഒപ്പം പാർപ്പിച്ചെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു.

തന്നെ കൊലപ്പെടുത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷൃം .മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും ഇത്തരത്തിൽ പ്രവർത്തിച്ചത്. തനിക്കെതിരെ നടന്ന ഗൂഢ നീക്കങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുമെന്നുമാണ് രാധാകൃഷ്ണന്റെ വാദം.

അതേസമയം എ എൻ രാധാകൃഷ്ണൻ തന്നെ വധിക്കുമെന്നാണ് ആരോപിച്ചതെങ്കിലും സൈബർ ലോകത്ത് ഇത് ട്രോളായി രൂപം കൊണ്ടിട്ടുണ്ട്. എ എൻ രാധാകൃഷ്ണന്റെ ആരോപണം റിപ്പോർട്ടു ചെയ്ത ജനം ടിവിയുടെ വാർത്തയിൽ ട്രോളുകളുടെ ബഹളമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP