Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല സമരം സമ്പൂർണ്ണ വിജയം; ഇങ്ങനെയൊരു സമരം മുൻപുണ്ടായിട്ടില്ലെന്ന് എ എൻ രാധാകൃഷ്ണൻ; ജനലക്ഷങ്ങളാണ് നിരാഹാര സമരത്തിന് അണിചേർന്നതെന്നും ബിജെപി നേതാവ്

ശബരിമല സമരം സമ്പൂർണ്ണ വിജയം; ഇങ്ങനെയൊരു സമരം മുൻപുണ്ടായിട്ടില്ലെന്ന് എ എൻ രാധാകൃഷ്ണൻ; ജനലക്ഷങ്ങളാണ് നിരാഹാര സമരത്തിന് അണിചേർന്നതെന്നും ബിജെപി നേതാവ്

തിരുവനന്തപുരം: ശബരിമല സമരം പൂർണ്ണ വിജയമാണെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേർന്നതെന്നും നിരാഹാര സമരത്തിന് തുടക്കം കുറിച്ച എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ വിഘടനവാദികളുമായി ചേർന്ന് ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. സർക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധ നിലപാടുകൾക്കെതിരെ ഭക്തർക്കൊപ്പം ചേർന്ന് സമരം തുടരുമെന്നും എ എൻ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. നേരത്ത സമരം സമ്പൂർണ വിജയമായില്ലെന്നായിരുന്നു പാർട്ടി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നത്.

നിരാഹാരം നടത്തിയിരുന്ന ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിന് ഗാന്ധിയൻ പി.ഗോപിനാഥൻ നായർ നാരങ്ങാനീരു നൽകിയാണ് സമരം അവസാനിപ്പിച്ചത്. ശബരിമല നടയടച്ച സാഹചര്യത്തിലാണ് 49 ദിവസമായി നടത്തുന്ന ഉപവാസ സമരം അവസാനിപ്പിക്കുന്നത്.

സമരം തുടരുമെന്നും ശബരിമല നട തുറക്കുന്ന ദിവസമായ കുഭം ഒന്നിനു ഉപവാസ സമരം നടത്തുമെന്നും, താഴെതട്ടിൽ ഭവന സമ്പർക്കം നടത്തി വിഷയത്തിൽ പിണറായി സർക്കാരിന്റെ നിലപാടുകളെ തുറന്നു കാട്ടുമെന്നും പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. നിരാഹാര സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ പൊതുയോഗത്തിൽ ബിജെപി നേതാക്കളും തുഷാർ വെള്ളാപ്പള്ളിയും പങ്കെടുത്തു.

വിശ്വാസ സംരക്ഷണത്തിൽ പൂർണ്ണമായും വിജയിക്കാനായില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള ഇന്നലെ പറഞ്ഞിരുന്നു. സമരം പാർട്ടിക്കും വേണ്ടതായെന്ന് ആക്ഷേപം ഉയന്നതോടെയാണ് പി.കെ.കൃഷ്ണദാസിനെ രംഗത്തിറക്കിയത്. അനാവശ്യ ഹർത്താലുകൾക്കെതിരെ ജനരോഷമുയർന്നതും പാർട്ടിക്കുള്ളിൽ തന്നെ വിരുദ്ധ അഭിപ്രായങ്ങൾ ഉടലെടുത്തതും സമരത്തിന്റ ആവേശം കുറച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP