Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ പെണ്ണിനെ ശിക്ഷിക്കുക; ഫോൺകെണി കേസിൽ എ.കെ. ശശീന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്തുകയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത യുവതിയെ ശിക്ഷിക്കണം: കളക്റ്റ്രേറ്റിന് മുന്നിൽ നിൽപ്പു സമരവുമായി ദമ്പതികൾ

ആ പെണ്ണിനെ ശിക്ഷിക്കുക; ഫോൺകെണി കേസിൽ എ.കെ. ശശീന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്തുകയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത യുവതിയെ ശിക്ഷിക്കണം: കളക്റ്റ്രേറ്റിന് മുന്നിൽ നിൽപ്പു സമരവുമായി ദമ്പതികൾ

കല്പറ്റ: എ കെ ശശീന്ദ്രനെതിരെ പരാതിയുമായി രംഗത്ത് വരികയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത യുവതിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക ദമ്പതികളുടെ നിൽപ്പ് സമരം. കോഴിക്കോട് കളക്റ്റ്രേറ്റിന് മുന്നിലാണ് ദമ്പതികൾ നട്ടുച്ച നിൽ്പപു സമരം നടത്തിയത്.

കോഴിക്കോട് കണ്ണഞ്ചേരിയിലെ അദ്ധ്യാപകൻ എൻ. ബാലകൃഷ്ണനും അദ്ധ്യാപികയായ ചീക്കല്ലൂരിലെ പി.കെ. സരളയുമാണ് ശനിയാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ വേറിട്ട സമരവുമായി നിന്നത്. ആ പെണ്ണിനെ ശിക്ഷിക്കുക എന്ന പ്ലക്കാർഡുമായാണ് അദ്ധ്യാപക ദമ്പതികൾ നിൽപ്പു സമരത്തിന് എത്തിയത്.

എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തനായതോടെ ആ യുവതി കുറ്റക്കാരിയെന്ന് വ്യക്തമായിരിക്കുകയാണ്. ഏതുസംഭവത്തിലും ആരെങ്കിലും ഒരാൾ കുറ്റവാളിയായിരിക്കും. പെൺകെണി വിഷയത്തിൽ ആദ്യം ഒരുനിലപാടും പിന്നീട് മറ്റൊരുനിലപാടും സ്വീകരിച്ച് സ്ത്രീയെന്ന പദവിയെപ്പോലും ദുരുപയോഗം ചെയ്ത തെറ്റായ മാതൃകയാണ് കേസിലെ സ്ത്രീ ചെയ്തിരിക്കുന്നതെന്നും ഇതിനെതിരേയാണ് തങ്ങളുടെ സമരമെന്നും ഇരുവരും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP