Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്കാദമികൾ 'കൂട്ടിലടച്ച തത്തകൾ' തന്നെയെന്ന് സാംസ്‌കാരിക മന്ത്രിയുടെ തുറന്നു പറച്ചിൽ; കേരള ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ലെന്നും അക്കാദമിക്ക് മുകളിൽ സർക്കാരിന് അധികാരം ഉണ്ടെന്നും എ കെ ബാലൻ; വിവാദ കാർട്ടൂൺ പിൻവലിക്കാൻ ലളിതകലാ അക്കാദമി തയ്യാറാകുന്നില്ലെങ്കിൽ തുടർ നടപടി ആലോചിക്കുമെന്നും മന്ത്രി

അക്കാദമികൾ 'കൂട്ടിലടച്ച തത്തകൾ' തന്നെയെന്ന് സാംസ്‌കാരിക മന്ത്രിയുടെ തുറന്നു പറച്ചിൽ; കേരള ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ലെന്നും അക്കാദമിക്ക് മുകളിൽ സർക്കാരിന് അധികാരം ഉണ്ടെന്നും എ കെ ബാലൻ; വിവാദ കാർട്ടൂൺ പിൻവലിക്കാൻ ലളിതകലാ അക്കാദമി തയ്യാറാകുന്നില്ലെങ്കിൽ തുടർ നടപടി ആലോചിക്കുമെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാർട്ടൂൺ വിവാദത്തിൽ ലളിതകലാ അക്കാദമിക്കെതിരെ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ. കേരള ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ലെന്ന് ഒർമ്മിപ്പിച്ച മന്ത്രി, അക്കാദമിക്ക് മുകളിൽ സർക്കാരിന് അധികാരമുണ്ടെന്ന് മറക്കരുതെന്നും കൂട്ടിച്ചേർത്തു. അവാർഡ് പിൻവലിക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ അക്കാദമികളും സർക്കാരിനുള്ള അധികാരം മറക്കരുത്. അവാർഡ് പിൻവലിച്ചില്ലെങ്കിൽ തുടർ നടപടി ആലോചിച്ച് തീരുമാനിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.

മതവിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് സർക്കാരല്ല പറഞ്ഞത്. ഏത് വിഭാഗത്തിനെതിരായാണോ ചിഹ്നം പ്രത്യക്ഷപ്പെട്ടത് അവരാണ് പറയുന്നത്. ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അത് പുനപരിശോധിക്കണമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമാണെന്ന ധാരണ അക്കാദമിക്കില്ലെങ്കിലും മറ്റുപലർക്കുമുണ്ടെന്ന് എ കെ ബാലൻ പറഞ്ഞു. കാർട്ടൂൺ പുരസ്‌കാരം പിൻവലിക്കില്ലെന്ന അക്കാദമി ഭരണസമിതി നിലപാടിനോടാണ് പ്രതികരണം. സർക്കാർ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരല്ല. തീരുമാനം അടിച്ചേൽപ്പിച്ചിട്ടുമില്ല. എന്നാൽ വിവാദ കാർട്ടൂണിൽ ഉൾപ്പെട്ട വിഭാഗം വേദന അറിയിച്ചപ്പോഴാണ് വ്യത്യസ്ത നിലപാട് എടുത്തതെന്നും ബാലൻ പറഞ്ഞു.

കേരള ലളിതകലാ അക്കാദമി അവാർഡ് നൽകിയ കാർട്ടൂൺ മതവിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നും അവാർഡ് പുനഃപരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകിയതായും എ.കെ ബാലൻ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഈ നിലപാട് ലളിതകലാ അക്കാദമി തള്ളിയിരുന്നു. അവാർഡ് നേടിയ കാർട്ടൂൺ മതവിശ്വാസത്തെ അവഹേളിക്കുന്നതല്ലെന്നും അവാർഡ് പിൻവലിക്കില്ലെന്നും ലളിതകലാ അക്കാദമി ഭാരവാഹികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപമുയർന്നതോടെയാണ് കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം വിവാദമായത്. പുരസ്‌കാരം ലഭിച്ച കാർട്ടൂണിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നു കേന്ദ്രകഥാപാത്രം. ഈ കാർട്ടൂണിൽ ക്രിസ്തീയ മത ചിഹ്നങ്ങളെ മോശമായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. കാർട്ടൂണിന് പുരസ്‌കാരം നൽകിയതിനെതിരെ കെസിബിസി ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കാർട്ടൂൺ അവാർഡ് പുനഃപരിശോധിക്കാൻ സർക്കാർ ലളിത കലാ അക്കാദമിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP