Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി സർക്കാർ തമ്മിലടിപ്പിച്ചു; ശബരിമലയിൽ കോൺഗ്രസും കൂടി കോഴിപ്പോരിന് ഇറങ്ങിയെങ്കിൽ കേരളം കത്തിയേനെയെന്ന്; ബിജെപിക്കും ആർഎസ്എസിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് പിണറായി ഒരുക്കിയത്: പിണറായിയെ വിമർശിച്ച് എ കെ ആന്റണി

നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി സർക്കാർ തമ്മിലടിപ്പിച്ചു; ശബരിമലയിൽ കോൺഗ്രസും കൂടി കോഴിപ്പോരിന് ഇറങ്ങിയെങ്കിൽ കേരളം കത്തിയേനെയെന്ന്; ബിജെപിക്കും ആർഎസ്എസിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് പിണറായി ഒരുക്കിയത്: പിണറായിയെ വിമർശിച്ച് എ കെ ആന്റണി

ന്യൂഡൽഹി: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി സർക്കാർ തമ്മിലടിപ്പിച്ചെന്ന് ആന്റണി പറഞ്ഞു. ശബരിമല കേസിൽ സുപ്രീം കോടതിയിൽ നിന്ന് സർക്കാരിന് സാവകാശം തേടാമായിരുന്നു. ബിജെപിക്കും ആർഎസ്എസിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് പിണറായി ഇതിലൂടെ നൽകിയത്. കോൺഗ്രസ് കൂടി ഈ കോഴിപ്പോരിലേക്ക് ചാടിയിരുന്നുവെങ്കിൽ കേരളം കത്തിച്ചാമ്പലാവുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വന്നുകൊണ്ട് നടത്തിയ പുനഃസംഘടന രാഹുൽ ഗാന്ധിയുടെ മാസ്റ്റർ സ്‌ട്രോക്കാണെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടനയുടെ അലയൊലികൾ വൈകാതെ ഉണ്ടാവും. എത്രയും വേഗം സർക്കാരിനെ താഴെ ഇറക്കുകയാണ് ലക്ഷ്യം. പുനഃസംഘടന ഇതിന് കരുത്ത് നൽകും. സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായുള്ള കെസി വേണുഗോപാലിന്റെ നിയമനം സംഘടനയ്ക്ക് ഊർജം നൽകുമെന്നും ആന്റണി പറഞ്ഞു.

കോൺഗ്രസിൽ കുടുംബാധിപത്യമാണെന്നുള്ള വിമർശനങ്ങളെ ആന്റണി തള്ളിക്കളഞ്ഞു. കുടുംബാധിപത്യം എന്ന ആരോപണം ഇന്ദിരയുടെ കാലം മുതലുള്ളത്. ജനം ഇത് തള്ളിക്കളഞ്ഞതാണ്. രാഹുലിൽ വിശ്വാസമില്ലാത്തതു കൊണ്ടാണോ പ്രിയങ്കയെ കൊണ്ടുവന്നതെന്ന ചോദ്യത്തിന് പ്രിയങ്കയെ നിയമിച്ചത് രാഹുൽ ഗാന്ധിയുടെ മാത്രം തീരുമാനമാണെന്നായിരുന്നു ആന്റണിയുടെ മറുപടി.

ആർഎസ്എസ് നിയന്ത്രിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണം അവസാനിപ്പിക്കണം. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കണം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മോദി ഭരണം തല്ലി തകർത്ത ഇന്ത്യൻ സമൂഹത്തെ വീണ്ടും പരസ്പരവിശ്വാസത്തിന്റേയും സഹവർത്തിത്വത്തിന്റേയും ഇടമാക്കി മാറ്റണം. ലോകത്തിലെ എല്ലാ ഭരണഘടനകളും പഠിച്ച ശേഷം നിരവധി വാദപ്രതിവാദങ്ങൾക്കും ശേഷം ലോകത്തിനാകെ മാതൃകയാക്കി ഉണ്ടാക്കിയ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഒന്നൊന്നായി ആർഎസ്എസ് തകർത്തു കൊണ്ടിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം അടിവേര് ഇതിനോടകം ഇളക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP