Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷാൾ ചക്രത്തിൽ കുരുങ്ങി;ബൈക്കിൽനിന്നു തെറിച്ചുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് ചാലക്കുടി സ്വദേശിനി

ഷാൾ ചക്രത്തിൽ കുരുങ്ങി;ബൈക്കിൽനിന്നു തെറിച്ചുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് ചാലക്കുടി സ്വദേശിനി

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: ഷാൾ ചക്രത്തിൽ കുരുങ്ങിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂർ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്.

നോർത്ത് ചാലക്കുടിയിൽ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. തലവേദനയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയതാണ് രേഖ. തിരിച്ച് സഹോദരൻ രഞ്ജിത്തിനോടടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11 ന് മേലൂർ ക്രിമിറ്റോറിയത്ിൽ. മക്കൾ: അഭിജിത്ത്, അൻജിത്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP