Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം വി ജയരാജന് മറുപടിയുമായി മന്ത്രി എ സി മൊയ്തീൻ; നഗരസഭാ സെക്രട്ടറിയുടെ സസ്‌പെൻഷൻ പ്രഖ്യാപിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; എം വി ജയരാജൻ പറഞ്ഞതിനെക്കുറിച്ചറിയില്ല; മൂന്നു പേരെയല്ല നാലുപേരെയാണ് സസ്‌പെൻഡ് ചെയ്തതെന്നും മന്ത്രി

എം വി ജയരാജന് മറുപടിയുമായി മന്ത്രി എ സി മൊയ്തീൻ; നഗരസഭാ സെക്രട്ടറിയുടെ സസ്‌പെൻഷൻ പ്രഖ്യാപിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; എം വി ജയരാജൻ പറഞ്ഞതിനെക്കുറിച്ചറിയില്ല; മൂന്നു പേരെയല്ല നാലുപേരെയാണ് സസ്‌പെൻഡ് ചെയ്തതെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ സെക്രട്ടറിയുടെ സസ്‌പെൻഷൻ പ്രഖ്യാപിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തദ്ദേശ മന്ത്രി എസി മൊയ്തീൻ. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിക്കുന്നതിനിടെ മൂന്ന് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി എംവി ജയരാജൻ നേരത്തെ പറഞ്ഞത് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് എസി മൊയ്തീന്റെ പ്രതികരണം. മൂന്നു പേരെയല്ല നാലു പേരെയാണ് സസ്‌പെന്റ് ചെയ്തത് എം വി ജയരാജൻ എന്താണ് പറഞ്ഞതെന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.

നഗരസഭാ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സെക്രട്ടറി കെ. എം ഗിരീഷ്, അസിസ്റ്റൻഡ് എൻജിനീയർ കെ. കലേഷ്, ഓവർസിയർമാരായ ടി.എ അഗസ്റ്റിൻ, ബി. സുധീർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നത്.

ആന്തൂർ നഗരസഭ ഭരണ സമിതി അംഗങ്ങൾ ഏതെങ്കിലും തലത്തിൽ ഇടപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുൻസിപ്പൽ ചെയർമാൻ എന്ന നിലയിൽ മാത്രമല്ല പി കെ ശ്യാമളയെ വർഷങ്ങളായി അറിയാം. അവർക്കെതിരെ എന്തെങ്കിലും പരാതികൾ ഉള്ളതായി തനിക്കറിയില്ല . രാഷ്ടീയക്കാർ ഭീഷണിപ്പെടുത്തിയെങ്കിൽ തെളിവുകൾ സാജന്റെ ബന്ധുക്കൾക്ക് പൊലീസിന് നൽകാമെന്നും മന്ത്രി പറഞ്ഞു.

സാജന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം കാര്യങ്ങൾ പൊലീസ് അന്വേഷിക്കണം. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. വ്യാഴാഴ്ച മൂന്നുമണിയോടെ സിപിഎം നേതാക്കളായ പി.കെ ശ്രീമതി, പി. ജയരാജൻ, എംവി ജയരാജനും വീട്ടിലെത്തിയിരുന്നു. നേതാക്കൾ സാജന്റെ ഭാര്യയുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തി.

നേരത്തെ ആന്തൂർ നഗരസഭാ ഉദ്യോഗസ്ഥരെ എ.സി മൊയ്തീൻ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ഉന്നത ഉദ്യേഗസ്ഥരുടെ സാന്നിധ്യത്തിൽ മന്ത്രി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിക്കുകയും നടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP