Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് നിന്ന് സ്വദേശത്തേക്ക് മടങ്ങിയത് 7365 അതിഥി തൊഴിലാളികൾ; സമീപ ജില്ലകളിൽ നിന്നുള്ളവരും കോഴിക്കോട് വഴി യാത്രയായി

കോഴിക്കോട് നിന്ന് സ്വദേശത്തേക്ക് മടങ്ങിയത് 7365 അതിഥി തൊഴിലാളികൾ; സമീപ ജില്ലകളിൽ നിന്നുള്ളവരും കോഴിക്കോട് വഴി യാത്രയായി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് :ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ വിവിധ ജില്ലകളിൽ കുടുങ്ങിയ 7365 അതിഥി തൊഴിലാളികൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ വഴി നാട്ടിലേക്ക് മടങ്ങി. ഝാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളിലേക്ക് രണ്ട് വീതം ട്രെയിനുകളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിനുകളുമാണ് ഇതുവരേ പോയത്.

നാലു സംസ്ഥാനങ്ങളിലേക്കുമായി കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിൽ ജോലിചെയ്യുന്ന 5762 അതിഥി തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്. മധ്യപ്രദേശിലേക്ക് മലപ്പുറം ജില്ലയിൽ നിന്നുള്ള 358 തൊഴിലാളികളും കണ്ണൂരിൽ നിന്നുള്ള 449 തൊഴിലാളികളും കോഴിക്കോട് നിന്ന് മടങ്ങിയിരുന്നു. ഝാർഖണ്ഡിലേക്ക് 489 പേരും രാജസ്ഥാനിലേക്ക് 307 പേരുമടക്കം 796 വയനാട് ജില്ലയിൽ നിന്നുള്ള അതിഥി തൊഴിലാളികളും കോഴിക്കോട് വഴിയാണ് നാട്ടിലേക്ക് യാത്രയായത്.

ഝാർഖണ്ഡ് 2649, ബീഹാർ 2279, മധ്യപ്രദേശ് 1138, രാജസ്ഥാൻ 1299 എന്നിങ്ങനെ 7365 അതിഥി തൊഴിലാളികൾ ആറ് ട്രെയിനുകളിലായാണ് സ്വദേശങ്ങളിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിലേക്ക് കോഴിക്കോട് നിന്നു ട്രെയിനുകളുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP