Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേഹത്ത് 28 ഓളം മുറിവുകൾ; ഏറ്റവും ആഴവും നീളമേറിയതുമായ മുറിവുകൾ തലയിലും കഴുത്തിലും; മറയൂരിൽ 70 കാരനെ കൊന്നത് അതിക്രൂരമായി; മൃതദേഹം കണ്ടെത്തിയത് കനാൽതീരത്ത് കുറ്റിക്കാട്ടിൽ

ദേഹത്ത് 28 ഓളം മുറിവുകൾ; ഏറ്റവും ആഴവും നീളമേറിയതുമായ മുറിവുകൾ തലയിലും കഴുത്തിലും; മറയൂരിൽ 70 കാരനെ കൊന്നത് അതിക്രൂരമായി; മൃതദേഹം കണ്ടെത്തിയത് കനാൽതീരത്ത് കുറ്റിക്കാട്ടിൽ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: മറയൂരിൽ വൃദ്ധനെ കൊന്നത് അതിക്രൂരമായിട്ടെന്ന് പൊലീസ്. മറയൂർ പഞ്ചായത്തംഗം ഉഷ തമ്പി ദുരൈയുടെ പിതാവ് മരിയപ്പനാ ( 70) ണ് കൊല്ലപ്പെട്ടത്. ദേഹത്ത് 28 മുറിവുകളുള്ളതായിട്ടാണ് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇതിൽ തലയിലും കഴുത്തിലുമാണ് ആഴവും നീളവുമേറിയ മുറിവുകൾ കൂടുതലുള്ളത്. കൈയ്കളിലും കാലുകളിലും പുറത്തുമെല്ലാം മുറിവുകളുണ്ട്.

ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ഇന്ന് രാവിലെയാണ് മറയൂരിലെ കെ എസ് ഇ ബി ഓഫീസിനടുത്ത് കനാൽ തീരത്ത് കുറ്റിക്കാട്ടിൽ മൃതദ്ദേഹം കാണെത്. തലയൊടിച്ച്, കാൽ മുട്ടുകൾ മടക്കി വച്ച് കെട്ടിയാണ് മൃതദേഹം ചാക്കിലാക്കിയെതെന്നാണ് പൊലീസ് തെളിവൈടുപ്പിൽ വ്യക്തമായിട്ടുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിട്ടു, ഉടൻ പോസ്റ്റുമോർട്ടത്തിനായി മാറ്റും. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം സ്വദേശീയ പൊലീസ് കസ്റ്റഡിയിലായതായിട്ടാണ് സൂചന. എസ് പി അടക്കമുള്ള ഉന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP