Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മനസ്സിനെങ്കിലും അലിവ് തോന്നിയിരുന്നെങ്കിൽ ആ കുരുന്ന് ജീവിച്ചേനെ ! ശ്വാസ തടസ്സം നേരിട്ട മകൾക്ക് വേണ്ടി കൈകാട്ടിയിട്ടും ഒരു വാഹനവും നിറുത്തിയില്ല; കർണ്ണാടക സ്വദേശികളായ ദമ്പതികളുടെ മകൾക്ക് ആശുപത്രിയിൽ എത്തിയയുടൻ ദാരുണാന്ത്യം; അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് പൊലീസ്

ഒരു മനസ്സിനെങ്കിലും അലിവ് തോന്നിയിരുന്നെങ്കിൽ ആ കുരുന്ന് ജീവിച്ചേനെ ! ശ്വാസ തടസ്സം നേരിട്ട മകൾക്ക് വേണ്ടി കൈകാട്ടിയിട്ടും ഒരു വാഹനവും നിറുത്തിയില്ല; കർണ്ണാടക സ്വദേശികളായ ദമ്പതികളുടെ മകൾക്ക് ആശുപത്രിയിൽ എത്തിയയുടൻ ദാരുണാന്ത്യം; അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കുമ്പള: കാരുണ്യത്തിന്റെ അംശം ഇന്നത്തെ സമൂഹത്തിൽ നിന്നും വറ്റുന്നുവെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ കുമ്പളത്ത് നിന്നും പുറത്ത് വരുന്നത്. ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലേക്ക് പോകനായി കൃത്യ സമയത്ത് വാഹനം ലഭിക്കാഞ്ഞതിനാൽ ഏഴ് വയസുകാരി മരിച്ച സംഭവം മലയാളക്കരയെ വേദനിപ്പിക്കുകയാണ്. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് ആശുപത്രിയിൽ പോകാനായി മാതാപിതാക്കൾ വാഹനങ്ങൾക്ക് കൈകാണിച്ചുവെങ്കിലും ഒരു വാഹനവും നിർത്തിയില്ല. ഒടുവിൽ നടന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു.

കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെൽഫെയർ സ്‌കൂളിനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കർണാടക സ്വദേശികളായ മാറപ്പ-ജയലക്ഷ്മി ദമ്പതിമാരുടെ മകൾ സുപ്രീത (ഏഴ്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട രോഗം നേരത്തേയുണ്ടായിരുന്നു.വെള്ളിയാഴ്ച രാത്രി അസുഖം കൂടുതലായതിനെത്തുടർന്ന് ആശുപത്രിയിൽ പോകാനായി മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവൻ വാഹനങ്ങൾക്കും കൈകാണിച്ചുവെങ്കിലും ആരും നിർത്തിയില്ല.

തുടർന്ന് കുമ്പള സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുമ്പള ഇൻസ്‌പെക്ടർ കെ.പ്രേംസദൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP