Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

525 പേർക്ക് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായത് 67 പേർ‌ക്ക്; പട്ടാമ്പി മത്സ്യമാർക്കറ്റ് ക്ലസ്റ്ററിൽ കോവിഡ് പരിശോധന തുടരുന്നു

525 പേർക്ക് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായത് 67 പേർ‌ക്ക്; പട്ടാമ്പി മത്സ്യമാർക്കറ്റ് ക്ലസ്റ്ററിൽ കോവിഡ് പരിശോധന തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി മത്സ്യമാർക്കറ്റ് ക്ലസ്റ്ററിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ഒരാൾക്ക് ഉറവിടം അറിയാതെ രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. ആകെ 525 പേർക്കാണ് പരിശോധന നടത്തിയത്. ഇതിൽ 67 പേരുടെ ഫലം പോസിറ്റീവാണ്.

ബാക്കിയുള്ള 14 പേരിൽ 11 പേർ വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് പേർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ ആറു വയസുകാരിയായ മാത്തൂർ സ്വദേശിയും ഉൾപ്പെടും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി. പുറമെ ജില്ലയിൽ 11 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

പട്ടാമ്പിയിൽ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. വരുംദിവസങ്ങളിലും മാർക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്. 

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പട്ടാമ്പി സ്വദേശികളായ 34 പേർ,

മുതുതല സ്വദേശികളായ അഞ്ച്‌പേർ,

ഓങ്ങല്ലൂർ സ്വദേശികളായ 11 പേർ,

പരുതൂർ ,തിരുമിറ്റക്കോട് സ്വദേശികൾ മൂന്ന് പേർ വീതം,

വല്ലപ്പുഴ,പട്ടിത്തറ,തൃത്താല സ്വദേശികൾ രണ്ടു പേർ വീതം,

കുലുക്കല്ലൂർ,നാഗലശ്ശേരി, വിളയൂർ, തിരുവേഗപ്പുറ,ഷൊർണൂർ സ്വദേശികൾ ഒരാൾ വീതം.

കൂടാതെ വലിയങ്ങാടിയിൽ ജൂലൈ 22 ന് രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ പരിശോധന നടത്തും.പുതുനഗരം മത്സ്യമാർക്കറ്റിലും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP