Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകന്റെ ഓൺലൈൻ ക്ലാസ് നടക്കുന്ന സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ചത് 60 കാരനായ പിതാവ്; ഗ്രൂപ്പിലെ മറ്റൊരു കുട്ടിയുടെ 17 കാരനായ സഹോദരൻ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതി ; അറുപതുകാരന്റെ മുൻകൂർ ജാമ്യംതള്ളി മഞ്ചേരി പോക്‌സോ കോടതി

മകന്റെ ഓൺലൈൻ ക്ലാസ് നടക്കുന്ന സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ചത് 60 കാരനായ പിതാവ്; ഗ്രൂപ്പിലെ മറ്റൊരു കുട്ടിയുടെ 17 കാരനായ സഹോദരൻ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതി ; അറുപതുകാരന്റെ മുൻകൂർ ജാമ്യംതള്ളി മഞ്ചേരി പോക്‌സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻപഠനം നടത്താനുപയോഗിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച 60കാരനായ പിതാവിന്റെ മുൻകൂർ ജാമ്യം തള്ളി പോക്സോ സ്പെഷ്യൽ കോടതി. മകന്റെ സ്‌കൂൾ ഓൺലൈൻ ക്ലാസ് നടക്കുന്ന സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് പരപ്പനങ്ങാടി മൂച്ചിക്കൽ സ്വദേശി ഉമ്മർ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. കേസിൽ ഒളിവിൽ കഴിയുന്ന അറുപതുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്.
കഴിഞ്ഞ ജൂലൈ 31നാണ് സംഭവം.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഇതേ സ്‌കൂളിൽ അധ്യയനം നടത്തുന്ന കുട്ടിയുടെ പിതാവാണ് അശ്ലീല വീഡിയോ ചിത്രം അയച്ചത്. ഗ്രൂപ്പിലെ മറ്റൊരു കുട്ടിയുടെ 17കാരനായ സഹോദരൻ വീഡിയോ ചിത്രം സ്‌ക്രീൻ വീഡിയോ റെക്കോർഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. വള്ളിക്കുന്ന് അരിയല്ലൂരിലെ സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപികയാണ് പരാതിക്കാരി.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തും, പരപ്പനങ്ങാടിയിലും വേങ്ങരയിലുമാണ് ഇത്തരത്തിൽ ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തത്. മൂന്നു സംഭവങ്ങളും പൊലീസ് കേസെടുത്തിരുന്നു. ഇത്തരം സംഭവങ്ങളിൽ ഐ.ടി ആക്ടിന് പുറമെ പോക്സോ വകുപ്പുകളുംകൂടി ചേർത്താണ് പൊലീസ് കേസെടുക്കുന്നത്. കുട്ടികൾകൂടി ഉൾപ്പെടുന്ന ഗ്രൂപ്പായതിനാലാണിത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചൈൽഡ് ലൈനിന്റെ ടോൾഫ്രീ നമ്പറായ 1098 നമ്പറിൽവിളിച്ച് വിവരം അറിയിക്കണമെന്ന് ചൈൽഡ് ലൈൻ ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP