Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ജില്ലയിൽ മാത്രം നിരീക്ഷണത്തിൽ കഴിയുന്നത് 60 പേർ; ഐസൊലേഷൻ വാർഡുകളിൽ അഞ്ച് പേരും; സാംപിൾ പരിശോധനക്കയച്ചതിർ ഫലം വന്ന 39 എണ്ണവും നെഗറ്റീവ്; കൊറോണയെ പ്രതിരോധിക്കാൻ നിതാന്ത ജാഗ്രതയോടെ കോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിൽ മാത്രം നിരീക്ഷണത്തിൽ കഴിയുന്നത് 60 പേർ; ഐസൊലേഷൻ വാർഡുകളിൽ അഞ്ച് പേരും; സാംപിൾ പരിശോധനക്കയച്ചതിർ ഫലം വന്ന 39 എണ്ണവും നെഗറ്റീവ്; കൊറോണയെ പ്രതിരോധിക്കാൻ നിതാന്ത ജാഗ്രതയോടെ കോഴിക്കോട് ജില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ 60 പേർ നിരീക്ഷണത്തിൽ. പുതുതായി 14 പേരാണ് നിരീക്ഷണത്തിലുള്ളത് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ബീച്ച് ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലായി അഞ്ച് പേർ നിരീക്ഷണത്തിലുണ്ട്. ആകെ 411 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.

ഇതുവരെ സ്രാവ സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭിച്ച 39 ഫലങ്ങളും നെഗറ്റീവ് ആണ്. ഇനി നാലുപേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. കൊവിഡ് സംബന്ധമായ ബോധവൽക്കരണ ക്ലാസുകൾ തുടർന്ന് വരികയാണ്.

രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവർ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജയശ്രീ വി. അറിയിച്ചു. ചൈന, ഇറ്റലി, ഇറാൻ, ദുബായ്, സൗധി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും 28 ദിവസം ഹൗസ് ക്വാറന്റൈനിൽ നിൽക്കണം. ഇവരിൽ ചുമ, ശ്വാസതടസ്സം, പനി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കാണുകയാണെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP