Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു; ദഫ് മുട്ട് അദ്ധ്യാപകരായി വന്ന രണ്ട് പേർ അറസ്റ്റിൽ; പോക്‌സോ വകുപ്പ് ചുമത്തി കേസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തിൽ ദഫ് മുട്ട് പഠിപ്പിക്കാൻ മദ്രസ്സയിൽ അദ്ധ്യാപകരായി വന്ന രണ്ട് പേർക്ക് എതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തു.

അബ്ദുൾ റസാഖ്, ഷാഫി എന്നിവർക്ക് എതിരെ ആണ് കാടാമ്പുഴ പൊലീസ് കേസ് എടുത്തിട്ടുള്ളത്. പോക്സോ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തെങ്കിലും രണ്ട് പേരും ഒളിവിലാണ്. ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കുട്ടിയെ ഇവർ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

2017 ഫെബ്രുവരിയിൽ തൃശ്ലൂർ അമല ആശുപത്രിക്കടുത്തുള്ള ലോഡജ് മുറിയിലും കൊണ്ടോട്ടിയിലും വച്ചാണ് പല തവണ കുട്ടി പീഡനത്തിനിരയായത്. പിന്നീട് അവരിൽ നിന്നും രക്ഷപ്പെട്ട കുട്ടി ഇവരുടെ കൂടെ പോകാതെ മാറി നിന്നു.

ഈ അടുത്ത ദിവസം ആണ് കുട്ടികൾക്ക് എതിരെയുള്ള ലൈംഗികതിക്രമ ബോധവൽക്കരണ വീഡിയോ കണ്ടത്. അതിനെ തുടർന്നാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പിന്നീട് വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് കാടാമ്പുഴ പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP