Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചത് ആറ് മലയാളികൾ; മുംബൈയിലും രണ്ട് മലയാളികൾക്ക് മരണം: കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 237 ആയി

കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചത് ആറ് മലയാളികൾ; മുംബൈയിലും രണ്ട് മലയാളികൾക്ക് മരണം: കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 237 ആയി

സ്വന്തം ലേഖകൻ

മുംബൈ: കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിന് പുറത്ത് എട്ട് മലയാളികൾ മരിച്ചു. ഗൾഫിൽ ആറ് മലയാളികളും മുംബൈയിൽ രണ്ട് മലയാളികളുമാണ് മരിച്ചത്. ആലപ്പുഴ വള്ളികുന്നം പുത്തൻചന്ത പറപ്പാടി വടക്കതിൽ മോഹനന്റെ മകൻ മനോജ് (40) സൗദിയിലെ റിയാദിൽ മരിച്ചു. ഭാര്യ: വിദ്യ. മാതാവ്: രാജമ്മ. തൃശൂർ കേച്ചേരി വലിയകത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (ആർട്ടിസ്റ്റ് ജബ്ബാർ68) ഖത്തറിൽ മരിച്ചു. ഭാര്യ: സാജിദ. മക്കൾ: റീജ, ഷീജ, അജ്‌നാസ്, അജ്മൽ, ഹനാൻ .

കൊയിലാണ്ടി സഫാ മൻസിൽ ഇല്ലത്ത് ഹാഷിമിന്റെ ഭാര്യ രഹ്ന ഹാഷിം (53) ദോഹയിൽ മരിച്ചു. മക്കൾ: റിൻഷ, റൻഷി. ചവറ മേനാമ്പള്ളി മോട്ടച്ചൽ തെക്കതിൽ (സുതിലയം) സുദർശനൻ (57) സൗദി അറേബ്യയിലെ ദമാമിൽ മരിച്ചു. ഭാര്യ: ഗീത. മക്കൾ: സുധീഷ്, സുധീപ്. മരുമക്കൾ: ആതിര, അബിത. കൊല്ലം വളയിടം നിലമേൽ സ്വദേശി ജാസ്മിൻ മൻസിൽ റഷീദ് തമ്പി (55)റിയാദിൽ മരിച്ചു. ഭാര്യ: ലൈല ബീവി. മക്കൾ: ജാസ്മിൻ, ജസ്ന. കുളത്തൂപ്പുഴ ആശാരികോണം ചരുവിള പുത്തൻ വീട്ടിൽ സന്തോഷ് (43) സൗദി അറേബ്യയിൽ മരിച്ചു. ഭാര്യ: രജനി. മക്കൾ: ശിവാനി, ഹരി.

അന്ധേരി മരോൾ ലോക്ഭാരതി കോപ്ലക്‌സിനു സമീപം മാധവ് ചാൾ നിവാസി ആന്റണി ലൂയിസ് (58), ചെമ്പൂർ സാഗർ സായ്കൃപ ബിൽഡിങ്ങിൽ താമസിച്ചിരുന്ന പാലക്കാട് വെസ്റ്റ് പെരുവെമ്പ് സ്വദേശി പി.വി. ശങ്കർ (60) എന്നിവരാണു മുംബൈയിൽ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP