Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ നിശാഗന്ധിയിൽ നിന്നും അറസ്റ്റ് ചെയ്ത് വെറുതെ വിട്ടവർ മാദ്ധ്യമ പ്രവർത്തകർ; എണീൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയത് ജനം ടിവി റിപ്പോർട്ടർ; ദേശീയ ഗാന സമയത്ത് എണ്ണീക്കില്ലെന്ന പരാതി വ്യാപകമായതോടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി പൊലീസ്

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ദേശീയഗാനം പ്രദർശിപ്പിക്കുന്നതിനിടയിൽ എഴുന്നേറ്റുനിന്നില്ലെന്നാരോപിച്ചു സ്ത്രീകളടക്കമുള്ള മാദ്ധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനം ടിവി റിപ്പോർട്ടറുടെ പരാതിയിൽ മേലാണ് പൊലീസ് നടപടി. അതിനിടെ ദേശീയ ഗാനം ആലപിക്കുമ്പോൾ ആദരവുമായി എഴുന്നേൽക്കുണ്ടോയെന്ന് നോക്കാൻ ചലച്ചിത്ര അക്കാഡമി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. പൊലീസും നിരീക്ഷിക്കും.

ദേശീയ ഗാനം പ്രദർശിപ്പിക്കുമ്പോൾ എഴുന്നേറ്റുനിൽക്കാത്തവരെ നിരീക്ഷിക്കാൻ കൺട്രോൾ റൂം എസ്‌പിക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുമുണ്ട്. സുപ്രീംകോടതി വിധി അനുസരിച്ച് സിനിമാ തിയറ്ററുകളിൽ ദേശീയ ഗാനം പ്രദർശിപ്പിക്കുമ്പോൾ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കാത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടു നേരത്തെ യുവമോർച്ച പ്രവർത്തകർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടൽ.

ഇന്നലെ നിശാഗന്ധി തിയേറ്ററിൽ വൈകുന്നേരം 6.45 ന് ഈജിപ്ഷ്യൻ ചിത്രം ക്ലാഷ് പ്രദർശിപ്പിക്കുന്നതിനിടെയാണ് മാദ്ധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം. മാദ്ധ്യമപ്രവർത്തകരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു ശേഷം താക്കീതു നൽകി വിട്ടയച്ചു. ജനം ടിവി റിപ്പോർട്ടർ ചൂണ്ടിക്കാണിച്ച മാദ്ധ്യമപ്രവർത്തകരെ പൊലീസ് കാണികൾക്കിടയിലൂടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനം ടിവി റിപ്പോർട്ടറുടെ പരാതിയെ തുടർന്നാണ് ദേശീയ ഗാനത്തിനിടിയിൽ എഴുന്നേറ്റു നിൽക്കാത്തവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ആഞ്ച് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ദേശീയ ഗാനം ഉയർന്നപ്പോൾ ആറ് പേർ എഴുന്നേറ്റില്ല. സമീപത്തുണ്ടായിരുന്ന പൊലീസുകാരൻ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികളായ കമലും സിബി മലയിലും എത്തി പ്രേക്ഷകരുമായി സംസാരിച്ചെങ്കിലും അവർ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് ജനം ടിവി റിപ്പോർട്ടർ ചൂണ്ടിക്കാണിച്ച മാദ്ധ്യമപ്രവർത്തകരെ പൊലീസ് കാണികൾക്കിടയിലൂടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള പരാതികൾ നിരവധിയായി ഉയന്നു വന്ന സാഹചര്യത്തിലാണ് മാദ്ധ്യമപ്രവർത്തകരെ താക്കീത് നൽകി പറഞ്ഞയച്ചതെന്ന് മ്യൂസിയം പൊലീസ് പ്രതികരിച്ചു. ദേശീയഗാനത്തെ തങ്ങൾ അപമാനിച്ചിട്ടില്ലെന്ന് മാദ്ധ്യമപ്രവർത്തർ പറഞ്ഞു. എന്നാൽ ചലച്ചിത്രമേളയിൽ ദേശീയഗാനം പ്രദർശിപ്പിക്കുമ്പോൾ ബഹുമാന സൂചകമായി എഴുന്നേറ്റ് നിൽക്കണമെന്നും സുപ്രീംകോടതി വിധി പാലിക്കാത്തവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് ഫെസ്റ്റിവെൽ ഡയറക്ടർ കമൽ പറഞ്ഞു.

റിസർവേഷൻ അട്ടിമറിച്ചു എന്ന് ആരോപിച്ചു ഇന്നു രാവിലെ കൈരളിയിൽ പ്രദർശിപ്പിക്കാനിരുന്ന ഇതേ ചിത്രത്തിന്റെ പ്രദർശനം കാണികളുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരുന്നു. അതിനു പകരമായി വൈകുന്നേരം 6.45 ന് ചിത്രം വീണ്ടും പ്രദർശിപ്പിക്കുമ്പോഴാണ് സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP