Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് എന്ന് പറഞ്ഞ് ഇനി കുട്ടികളെ പേടിപ്പിക്കരുത്; കളിപ്പാട്ടങ്ങളും പുഞ്ചിരിക്കുന്ന മുഖങ്ങളുമായി കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങി പൊലീസ് സ്റ്റേഷനുകൾ; എറണാകുളം റൂറൽ ജില്ലയിലെ ആറ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾക്ക് തുടക്കം

പൊലീസ് എന്ന് പറഞ്ഞ് ഇനി കുട്ടികളെ പേടിപ്പിക്കരുത്; കളിപ്പാട്ടങ്ങളും പുഞ്ചിരിക്കുന്ന മുഖങ്ങളുമായി കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങി പൊലീസ് സ്റ്റേഷനുകൾ; എറണാകുളം റൂറൽ ജില്ലയിലെ ആറ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾക്ക് തുടക്കം

പ്രകാശ് ചന്ദ്രശേഖർ

ആലുവ : മുറിക്കകത്ത് കളിപ്പാട്ടങ്ങൾ .... സ്വീകരിക്കാൻ പുഞ്ചിരി നിറഞ്ഞ മുഖങ്ങൾ .... റൂറൽ ജില്ലയിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളിലെ കാഴ്ചയാണിത്. ഇത്തരത്തിൽ ആറ് ശിശുസൗഹൃദ സ്റ്റേഷനുകളാണ് റൂറൽ ജില്ലയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്തത്. മൂന്നു സബ് ഡിവിഷനുകളിലായി മൂവാറ്റുപുഴ , കുറുപ്പംപടി, കുന്നത്തുനാട്, അങ്കമാലി, മുനമ്പം, പുത്തൻകുരിശ് എന്നിവിടങ്ങളിലാണ് പൊലീസ് വകുപ്പിന്റെ തന്നെ നാഴികക്കല്ലാവുന്ന 6 സ്റ്റേഷനുകൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കടമകളും കുറിച്ച് ബോധവാന്മാരാക്കുക, കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസത്തോടുകൂടി സമീപിക്കാവുന്ന രീതിയിലുള്ള കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് ലക്ഷ്യം.

അടുത്തകാലത്തായി സംസ്ഥാനത്ത് പെരുകുന്ന കുട്ടികളുടെ ആത്മഹത്യകൾ വിരൽ ചൂണ്ടുന്നത് അവരുടെ മാനസിക സമ്മർദ്ദങ്ങളിലേക്കാണ് ഇവിടെയാണ് ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളുടെ പ്രസക്തിയെന്നും അതാത് പ്രദേശങ്ങളിലെ കുട്ടികളിലേക്ക് എത്തിപ്പെടാനും, അത്തരം കുട്ടികളുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാക്കാനും, സമയോചിതമായ ഇടപെടലുകൾ നടത്താനും പൊലീസ് സ്റ്റേഷനുകൾക്ക് സാധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP