Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാവോയിസ്റ്റ് അനുകൂലപ്രകടനം നടത്തിയ ആറ് പേർ അറസ്റ്റിൽ; പിടിയിലായത് റെവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ട് പ്രവർത്തകർ

മാവോയിസ്റ്റ് അനുകൂലപ്രകടനം നടത്തിയ ആറ് പേർ അറസ്റ്റിൽ; പിടിയിലായത് റെവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ട് പ്രവർത്തകർ

പരപ്പ: കാസർക്കോട് പരപ്പയിൽ മാവോയിസ്റ്റ് അനുകൂലപ്രകടനം നടത്തിയ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായത്.

പരപ്പ ടൗണിൽ ഇവർ മാവോയിസ്റ്റ് പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. അതിന് ശേഷം കോളാമ്പിയിലൂടെ മാവോയിസ്റ്റ് അനുകൂല പ്രസംഗവും ഇവർ നടത്തി.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെ പിടികൂടിയിരുന്നു. നാല് പേർ ഓടി രക്ഷപ്പെട്ടു ശ്രമിച്ചു. ഇവരെ വെള്ളരിക്കുണ്ടിൽ നിന്നാണ് പിടികൂടിയത്.

മുമ്പും സമാനമായ കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ അജയനും കരിവള്ളൂർ രാമകൃഷ്ണനും പിടികൂടിയവരിൽ ഉൾപ്പെടുന്നു. ഇവരെ ഡിവൈഎസ്‌പി കെ. ഹരിചന്ദ്രനായ്ക്കിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP