Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ; പിടിയിലായത് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ; പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത് പെരുമ്പടപ്പ് പൊലീസ്

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ; പിടിയിലായത് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ; പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത് പെരുമ്പടപ്പ് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച 56 കാരനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.പോക്സോ പ്രകാരമാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്ത്.എരമംഗലം കവളങ്ങാട്ട് വീട്ടിൽ മൂർത്തി എന്ന (58 )കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആറ് വയസുകാരിയെ പീഡിപ്പിച്ചതിന്നെ തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.പെരുമ്പടപ്പ് സിഐ.ബിജു, എഎസ്ഐ.പ്രസാദ്, സി.പി.ഒ.മാരായ ശ്യാം ,പ്രദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

അതേ സമയം പിഞ്ചു ബാലികയായ മകളെ വർഷങ്ങളോളം ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന അമ്പത്തിനാലുകാരന്റെ ജാമ്യാപേക്ഷ ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. മലപ്പുറം കൈനോട് ഹാജിയാർപള്ളി സ്വദേശിയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2007ൽ പെൺകുട്ടി എൽകെജിയിൽ പഠിക്കുന്നതു മുതൽ 2016 ൽ എട്ടാം ക്ലാസിൽ പഠിക്കുന്നതു വരെ പിതാവിന്റെ ലൈംഗിക പീഡനത്തിന് വിധേയയായെന്നാണ് കേസ്. 2019 നവംബർ 10ന് മലപ്പുറം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പതിനൊന്നു വയസ്സുമാത്രം പ്രായമുള്ള ബാലികയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചു. നിലമ്പൂർ ചന്തക്കുന്ന് പുതിയമാളിയേക്കൽ പി എം മുഹമ്മദ് ഷഫീഖ് (30)നെയാണ് റിമാന്റ് ചെയ്തത്. 2019 ഒക്ടോബർ രണ്ടാമത്തെ ആഴ്ച മുതൽ നവംബർ വരെ പലതവണ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. നിലമ്പൂർ സിഐ സുനിൽ പുളിക്കലാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP