Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നശേഷിക്കാർക്ക് ഇനി ശുഭയാത്ര: 3.3 കോടിയുടെ സ്‌കൂട്ടറുകൾ വാങ്ങുന്നു; 500 ഓളം പേർക്ക് പുതിയ മുച്ചക്ര വാഹനങ്ങൾ

ഭിന്നശേഷിക്കാർക്ക് ഇനി ശുഭയാത്ര: 3.3 കോടിയുടെ സ്‌കൂട്ടറുകൾ വാങ്ങുന്നു; 500 ഓളം പേർക്ക് പുതിയ മുച്ചക്ര വാഹനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ചലന പരിമിതി നേരിടുന്ന ഭിന്നശേഷിക്കാർക്ക് ചലനസ്വാതന്ത്ര്യം ഉറപ്പാക്കി സ്വയംപര്യാപ്തതയിലേക്കും അതുവഴി സമഗ്ര പുനരധിവാസത്തിലേക്കും നയിക്കുന്നതിലേക്കായി ആവിഷ്‌ക്കരിച്ച ശുഭയാത്ര പദ്ധതിയിലൂടെ 3.3 കോടി രൂപയുടെ സൈഡ് വീൽ സ്‌കൂട്ടറുകൾ വാങ്ങാൻ പർച്ചേസ് അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 500 ഓളം ഭിന്നശേഷിക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 1,000ത്തോളം പേർക്കാണ് ഇത്തരത്തിൽ സ്‌കൂട്ടറുകൾ വിതരണം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

ഇ-ടെണ്ടർ നടപടികളിൽ ടെണ്ടർ സമർപ്പിച്ച 4 ബിഡുകളിൽ നിന്ന് സാങ്കേതിക സമിതിയും ധനകാര്യ പരിശോധന സമിതിയും ശുപാർശ ചെയ്ത സ്ഥാപനത്തിൽ നിന്ന് സ്‌കൂട്ടറുകൾ വാങ്ങുന്നതിനാണ് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോപ്പറേഷൻ മാനേജിങ് ഡയറക്ടർക്ക് വകുപ്പുതല വാങ്ങൽ സമിതി (ഡി.പി.സി) അനുമതി നൽകിയത്. വാഹനം ദുരുപയോഗം ചെയ്യാതിരിക്കാൻ ഗവർമെന്റ് വിതരണമാണെന്നും ബാങ്കുകൾക്കോ വ്യക്തികൾക്കോ ഈടുവെക്കാനോ വിൽക്കാനോ പാടില്ല എന്നും ആർ.സി. ബുക്കിൽ രേഖപ്പെടുത്തിയായിരിക്കും സ്‌കൂട്ടറുകൾ വിതരണം ചെയ്യുക.

സംസ്ഥാനത്ത് ചലന പരിമിതിയുള്ള എല്ലാവർക്കും മുച്ചക്ര വാഹനം, വീൽചെയർ ഉൾപ്പെടെയുള്ള സഹായ ഉപകരങ്ങൾ ലഭ്യമാക്കി സഞ്ചാര സ്വാതന്ത്യം ഉറപ്പ് വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇവരുടെ യാത്ര സുഗമമാക്കുന്നതിനാണ് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വികലാംഗ ക്ഷേമ കോർപറേഷൻ മുഖേന ശുഭയാത്ര പദ്ധതി നടപ്പിലാക്കി വരുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതി വിവിധ കോർപറേഷനുകൾ ക്ഷേമ ബോർഡുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലീകരിച്ച് കൂടുതൽ പേർക്ക് കൂടി മുച്ചക്ര വാഹനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP