Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉക്രൈനിൽ നിന്നും ഇന്നലെ എത്തിയത് 500 മലയാളി വിദ്യാർത്ഥികൾ; ഇതുവരെ ഉക്രൈനിൽ നിന്നും മടങ്ങി എത്തിയത് 1600 വിദ്യാർത്ഥികൾ

ഉക്രൈനിൽ നിന്നും ഇന്നലെ എത്തിയത് 500 മലയാളി വിദ്യാർത്ഥികൾ; ഇതുവരെ ഉക്രൈനിൽ നിന്നും മടങ്ങി എത്തിയത് 1600 വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

നെടുമ്പാശേരി: ഉക്രൈനിൽ നിന്നും 500 മലയാളി വിദ്യാർത്ഥികൾ ഇന്നലെ കേരളത്തിൽ മടങ്ങി എത്തി. രണ്ട് വിമാനങ്ങളിലായാണ് വിദ്യാർത്ഥികൾ നാട്ടിൽ തിരിച്ചെത്തിയത്. അസുർ എയർ വിമാനം രാവിലെയും യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനം രാത്രിയും എത്തി.

ഉക്രെയ്‌നിൽ ഒരു മാസം മുൻപേ കോളജുകൾ അടച്ചു. ലോക്ഡൗൺ കാലത്ത് എല്ലായിടത്തും ഓൺലൈൻ ക്ലാസുകൾ നടന്നിരുന്നു. സെമസ്റ്റർ പരീക്ഷകളും പൂർത്തിയായെങ്കിലും വിമാനം ലഭിക്കാതിരുന്നതിനാൽ മടങ്ങാനായിരുന്നില്ല. മടങ്ങാൻ കഴിയാതിരുന്നതിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായിരുന്നു കൂടുതൽ ആശങ്ക. കഴിഞ്ഞ ദിവസങ്ങളിൽ എയർഇന്ത്യ നടത്തിയ 2 വന്ദേഭാരത് രക്ഷാദൗത്യ സർവീസുകൾ 3 ചാർട്ടർ വിമാനങ്ങൾ എന്നിവയിലൂടെ ഇതുവരെ 1600 മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി. ബാക്കിയുള്ളവർ ഇപ്പോൾ മടങ്ങേണ്ടെന്ന തീരുമാനത്തിലാണെന്ന് അവിടെ മെഡിക്കൽ കോളജ് അദ്ധ്യാപകനായ ഡോ. ഡിക്കു ആന്റണി പറഞ്ഞു.

ഇരുപത്തിരണ്ടായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉക്രൈയ്‌നിൽ മെഡിസിൻ അടക്കമുള്ള വിവിധ കോഴ്‌സുകൾക്ക് പഠിക്കുന്നത്. ഇവരിൽ പന്ത്രണ്ടായിരത്തോളം പേരും മലയാളികളാണ്. ഇനി സെപ്റ്റംബറിലേ അവിടെ കോളജുകൾ തുറക്കൂ. ഡിസയർ എബ്രോഡ് സ്റ്റഡീസ്, പാട്രിക്‌സ് എഡ്യുകെയർ എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ഇന്നലെ ഉക്രൈൻ എയർലൈൻസ് വിമാനം ചാർട്ടർ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP