Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക്; മരുന്ന് ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട്: ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ

കോവിഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക്; മരുന്ന് ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട്: ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നൽകുമെന്നും ബാക്കി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും കമ്പനി സിഇഒ അദർ പൂനവാല വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങൾക്ക് മരുന്ന് സൗജന്യമായി സംസ്ഥാന സർക്കാരുകൾ മുഖാന്തിരം ആവും വിതരണം ചെയ്യുക.

ഒരു വർഷത്തിനുള്ളിൽ 100 കോടി ഡോസ് വാക്‌സിൻ നിർമ്മിക്കാനാണ് കമ്പനിയുടെ ശ്രമം. പ്രതിരോധ പരിപാടികളുടെ ഭാഗമായി ജനങ്ങൾക്ക് സൗജന്യമായാണു ലഭിക്കുകയെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇതോടെ 11 ലക്ഷം പിന്നിട്ട് കുതിക്കുന്ന ഇന്ത്യയിലെ കോവിഡ് രോഗത്തിന് അന്ത്യമാകും. ഇതോടെ ഓക്‌സ്‌ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത മരുന്നനായുള്ള കാത്തിരിപ്പ് തുടങ്ങി.

അതേസമയം രാജ്യത്തു കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള ചർച്ചകൾ തുടങ്ങിയെന്ന് നിതി ആയോഗ് അറിയിച്ചു. മരുന്നിന്റെ പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യത ആലോചിക്കുന്നത്. ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക. ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിൻ ഇന്ത്യയിൽ ഓഗസ്റ്റിൽ പരീക്ഷണം തുടങ്ങുമെന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. വാക്‌സിനു വിലനിയന്ത്രണം ഏർപ്പെടുത്തും.

വാക്‌സിന്റെ ട്രയൽ ഫലപ്രദമായാൽ ഓക്‌സ്ഫഡ് സർവകലാശാലയുമായി ചേർന്നാകും സെറം വാക്‌സിനുകളുടെ നിർമ്മാണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡ് സർവകലാശാല സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ഉൽപദാന കരാറുണ്ടാക്കിയിട്ടുണ്ട്. ഓക്‌സ്ഫഡ് വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം വിജയിച്ചാൽ അതിവേഗം ഇന്ത്യയിലും മിതമായ വിലയിൽ ലഭ്യമാക്കാനാകുമെന്നാണു സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP