Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

50 കിലോ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികൾ മുക്കത്ത് പിടിയിൽ; പിടിയിലായത് എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിൽ

50 കിലോ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികൾ മുക്കത്ത് പിടിയിൽ; പിടിയിലായത് എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിൽ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: 50 കിലോയിലധികം വരുന്ന കഞ്ചാവുമായി രണ്ട് ഇടുക്കി ജില്ലക്കാർ കോഴിക്കോട് മുക്കത്ത് പിടിയിൽ. അരീക്കോട് മുക്കം റോട്ടിൽ ഓടത്തെരുവ് വച്ചാണ് പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞ് നിർത്തി പൊലീസ് പ്രതികളെ പിടികൂടിയത്. അടിമാലി സ്വദേശി മൈലാടിയിൽ അഫ്സൽ, വാളറ കപ്പശ്ശേരി പവിത്രൻ എന്നിവരെയാണ് താമരശ്ശേരി ഡിവൈഎസ്‌പി ബിജുരാജിന്റെ നിർദ്ദേശ പ്രകാരം മുക്കം എസ്ഐ അഭിലാഷും സംഘവും പിടികൂടിയത്.

കോഴിക്കോട് റൂറൽ എസ്‌പി ജയദേവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പരിശോധന ശക്തമാക്കിയത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കർണാടകയിലേക്ക് കൊണ്ട് പോവുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തോളം പായ്ക്കറ്റുകളിലായിട്ടായിരുന്നു കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്. കാറിന്റെ പുറകിൽ പ്രത്യേക അറയിൽ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. നേരത്തെ വടകരയിൽ നിന്ന് രണ്ട് തവണകളായി കഞ്ചാവ് പിടിച്ച കേസിലെ സംഘത്തിൽപെട്ടവാരാണോയെന്ന കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. അതേ സമയം ഓണം പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ ആന്റി നാർക്കോട്ടിക് സെല്ലും എക്സൈസ് വകുപ്പും ഓഗസ്റ്റ് 1 മുതൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP