Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളിക്കിടെ ചൂടിൽ നിന്നും രക്ഷപ്പെടാൻ വഴിയിൽ കിടന്ന കാറിനുള്ളിൽ കയറി; അടച്ചിട്ട കാറിൽ കുടുങ്ങിയ അഞ്ചു വയസ്സുകാരൻ ശ്വാസം കിട്ടാതെ മരിച്ചു

കളിക്കിടെ ചൂടിൽ നിന്നും രക്ഷപ്പെടാൻ വഴിയിൽ കിടന്ന കാറിനുള്ളിൽ കയറി; അടച്ചിട്ട കാറിൽ കുടുങ്ങിയ അഞ്ചു വയസ്സുകാരൻ ശ്വാസം കിട്ടാതെ മരിച്ചു

പൂന: കളിക്കിടെ ചൂടിൽ നിന്നും രക്ഷപപെടാൻ കാറിൽ കയറിയ ബാലൻ ശ്വാസം കിട്ടാതെ മരിച്ചു. അഞ്ചു വയസ്സുകാരനായ കരൺ പാണ്ഡെ എന്ന കുട്ടിയാണ് വഴിയിൽ കിടന്ന കാറിൽ കുടുങ്ങി അതി ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പൂനയിലെ ചക്കാനിലായിരുന്നു സംഭവം.

അഞ്ചു മണിക്കൂറോളം കാറിനുള്ളിൽ പുറത്തിറങ്ങാനാവാതെ അകപ്പെട്ടുപോയ കുട്ടി ജീവശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കരൺ വീടിനു സമീപം കൂട്ടുകാരുമൊത്തു കളിക്കുകയായിരുന്നു. കളിക്കിടെ ചൂട് സഹിക്കാനാവാതെ കുട്ടി വഴിയിൽ ഉപേക്ഷിച്ച നിലയിൽ കിടന്ന കാറിൽ കയറുകയായിരുന്നു. കാറിനുള്ളിൽ കയറിയതും പുറത്തിറങ്ങാൻ കഴിയാതെയായി.

കരണിനെ കാണാതായതോടെ ബന്ധുക്കൾ ആറു മണിക്കൂറോളം നടത്തിയ തെരച്ചിലിൽ കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. കാറിന്റെ വാതിൽ തകർത്ത് കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. ആഴ്ചകളായി വഴിയരികിൽ ഉപേക്ഷിച്ചു കിടന്ന കാറിലാണ് കരൺ കയറിയത്. കാറിന്റെ ഉടമയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP