Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജസ്ഥാനിലെ രാജകീയ അടുക്കളകൾ മുതൽ കൊൽക്കത്തയുടെ മധുരപലഹാര കേന്ദ്രങ്ങൾ വരെ; ഒപ്പം സമകാലിക വിഭവങ്ങളും; 12 ഐടിസി ഹോട്ടലുകളിലെ പ്രസിദ്ധ ഷെഫുമാർ അവതരിപ്പിക്കുന്ന റെസിപ്പികളുമായി 5 സ്റ്റാർ കിച്ചൻ ഐടിസി ഷെഫ്സ് സ്പെഷ്യലിന് തുടക്കം

രാജസ്ഥാനിലെ രാജകീയ അടുക്കളകൾ മുതൽ കൊൽക്കത്തയുടെ മധുരപലഹാര കേന്ദ്രങ്ങൾ വരെ; ഒപ്പം സമകാലിക വിഭവങ്ങളും; 12 ഐടിസി ഹോട്ടലുകളിലെ പ്രസിദ്ധ ഷെഫുമാർ അവതരിപ്പിക്കുന്ന റെസിപ്പികളുമായി 5 സ്റ്റാർ കിച്ചൻ ഐടിസി ഷെഫ്സ് സ്പെഷ്യലിന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: പ്രസിദ്ധമായ പന്ത്രണ്ട് ഐടിസി സ്റ്റാർ ഹോട്ടലുകളിൽ നിന്നുള്ള ഷെഫുമാർ അവതരിപ്പിക്കുന്ന പാചകപരിപാടിയായ 5 സ്റ്റാർ കിച്ചൻ ഐടിസി ഷെഫ്സ് സ്പെഷ്യൽസ് പാചക പരിപാടിക്ക് ഹോട്ട്സ്റ്റാർ, സ്റ്റാർ നെറ്റ് വർക്കിലെ 33 ചാനലുകൾ തുടക്കം കുറിച്ചു. മെയ് 23-ന് ആരംഭിച്ച ഷോ തുടർന്നുള്ള ആറ് വാരാന്ത്യങ്ങളിലായി സംപ്രേഷണം ചെയ്യപ്പെടും. എല്ലാ ശനിയും ഞായറും രാവിലെ 11-നാണ് സംപ്രേഷണ സമയം. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം എന്നീ 7 ഭാഷകളിലും പരിപാടി ലഭ്യമാകും. ലോക്ഡൗണിനെത്തുടർന്ന് വീട്ടിലിരുന്നുള്ള പാചകപരീക്ഷണങ്ങൾ ഏറെ വർധിച്ചതു കണക്കിലെടുത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആധികാരിക വിഭവങ്ങളുമായി ഐടിസിയുടെ ഷെഫുമാർ എത്തുന്നത്.

രാജസ്ഥാനി ബഫ്ലാ ബാതി, കൊങ്കണി ദോഡക് ദോശ, ബംഗാളി ചനാർ പയേഷ്, പൊട്ടളർ ഡോർമ തുടങ്ങിയ പ്രസിദ്ധമായ പരമ്പരാഗത വിഭവങ്ങൾ, ആഷിർവാദ് മൾട്ടി മില്ലറ്റ് പിസ്സ, സമ്മർ അമരാന്ത് കിംഗിനോടും കിങ് ഓയ്സ്റ്റർ മഷ്റൂമിനോടുമൊപ്പം യിപ്പി ട്രൈകളർ പാസ്ത മസാല, സൽസയോടും മാംഗോ ഡിപ്പിനോടൊപ്പവുമുള്ള മാഡ് ആംഗിൾസ് നാചോ, ബി-നാച്വറൽ ആംപാപ്പട്, ഗുർ കുൽഫി കാൻഡി, ഡാർക്ക് ഫാന്റസി ഷെയ്ക്ക് തുടങ്ങിയ ആധുനിക വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്ന പരിപാടിയാണ് 5 സ്റ്റാർ കിച്ചൻ ഐടിസി ഷെഫ്സ് സ്പെഷ്യൽസ്.

ഇങ്ങനെ രാജ്യത്തിന്റെ തനത് പാചക പാരമ്പര്യത്തിന്റെ ഭാഗമായ രാജസ്ഥാനിലെ രാജകീയ അടുക്കളകൾ മുതൽ കൊൽക്കത്തയുടെ മധുരപലഹാര കേന്ദ്രങ്ങൾ വരെയുള്ള പൗരസ്ത്യ പാചകകലയുടെ വൈവിധ്യങ്ങൾക്കൊപ്പം ആശിർവാദ്, യിപ്പി, സൺഫീസ്റ്റ്, ബി-നാച്വറൽ തുടങ്ങിയ ഐടിസിയുടെ വിശിഷ്ടങ്ങളായ ഭക്ഷ്യോൽപ്പന്നങ്ങളുൾപ്പെട്ട ചേരുവകളുമായെത്തുന്ന സമകാലിക വിഭവങ്ങളും പരിപാടിയുടെ ഭാഗമാകും. ഐടിസിയുടെ നക്ഷത്ര ഷെഫിനു പുറമെ ഓരോ എപ്പിസോഡിലും ഒരു അതിഥി ഷെഫും പങ്കെടുക്കുന്ന പ്രശസ്തനായ ധീരജ് ജുനെജയാണ്.

പ്രൊമോയിലേക്കുള്ള ലിങ്ക്: https://www.youtube.com/watch?v=x38WCNp_1JU

ഏറ്റവും പുതിയ ബിഎആർസി ഡാറ്റ അനുസരിച്ച്, പുതിയ പരിപാടികൾ ലഭ്യമല്ലാതിരുന്നിട്ടു കൂടി കോവിഡിനു മുമ്പുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം ഇപ്പാൾ 24% വർധിച്ചിട്ടുണ്ട്. കൂടാതെ, പുറത്തിറങ്ങുവാനുള്ള നിയന്ത്രണങ്ങളും ഭക്ഷണ ശുചിത്വത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങളും പാചകം പഠിക്കുവാനുള്ള സ്വതസിദ്ധമായ ആഗ്രഹവുമായി കൂടിച്ചേർന്നപ്പോൾ, ഗൂഗിൾ ട്രെൻഡ്സ് ഡാറ്റ പ്രകാരം, പാചകരീതികളുമായി ബന്ധപ്പെട്ട സെർച്ചുകൾ യൂട്യൂബിൽ 20% വർധിച്ചതായാണ് കണക്കുകൾ.

ലോകമെമ്പാടുമുള്ള ഓരോരുത്തരുമായും സംബന്ധപ്പെട്ട ഒരു സാർവത്രിക ഭാഷയാണ് ഭക്ഷണത്തിന്റേതെന്നും പുറത്ത് പോകുവാൻ കഴിയാതെ വീട്ടിനകത്ത് തന്നെ ഇരിക്കുന്നവർക്ക് പാചകം ചെയ്യാൻ കഴിയുന്ന വ്യത്യസ്ത പാചകക്കുറിപ്പുകൾ എത്തിക്കുവാനുള്ള തങ്ങളുടെ എളിയ ശ്രമമാണ് ഈ അറിവ് പങ്കിടലെന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഐടിസി ഹോട്ടൽസ് വക്താവ് പറഞ്ഞു.

ആളുകൾ ടെലിവിഷന് മുമ്പിൽ മുമ്പത്തേക്കാളും കൂടുതൽ സമയം ചെലവഴിക്കുകയും അനുദിനം പുതിയ ഉള്ളടക്കം തേടുകയും ചെയ്യുന്ന ഈ വർത്തമാന കാലയളവിൽ അവർക്ക് വേണ്ടി പുതിയതും പ്രസക്തവുമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് പ്രസക്തമാണെന്ന് ഐടിസി ഫുഡ്സ് വക്താവ് പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകൾ ഡൈൻ-ഇന്നുകളിൽ നിന്നും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലേക്ക് തിരിയുന്നു, ആ മാറ്റത്തിന് അവർ വിധേയരാകുമ്പോൾ, ഒന്നുകിൽ അവരിൽ തന്നെയുള്ള പാചകവിദഗ്ധനെ തിരയുകയോ അല്ലെങ്കിൽ പുതിയ ഒരു വിഭവം അല്ലെങ്കിൽ പാചകരീതി പരീക്ഷിക്കുകയോ അതുമല്ലെങ്കിൽ ഒരു പുതിയ തയ്യാറാക്കൽ ശൈലി പഠിക്കുകയോ ചെയ്യുകയാണ്. 'ഈ വേദി, 5 സ്റ്റാർ കിച്ചൻ ഐടിസി ഷെഫ്സ് സ്‌പെഷ്യൽ, തയ്യാറാക്കുവാൻ ഞങ്ങൾ തീരുമാനിച്ചപ്പോൾ, ഇത് ഓരോ ഇന്ത്യൻ അടുക്കളയിലേക്കും എത്തിച്ചേരണമെന്നും ഞങ്ങളുടെ പാചകക്കാരുടെ അറിവും വൈദഗ്ധ്യവും പ്രേക്ഷകരുമായി പങ്കിടുകയും അവരുടെ ഡിന്നർ ടേബിളിൽ കാലം അംഗീകരിച്ചിട്ടുള്ളതും സമകാലികവുമായ വിഭവങ്ങൾ എത്തിക്കാൻ സഹായിക്കുകയും ചെയ്യണമെന്നുമാണ് ഞങ്ങൾ ഉദ്ദേശിച്ചത്,' ഐടിസി ഫുഡ്സ് വക്താവ് പറഞ്ഞു, 

തങ്ങളുടെ പ്രേക്ഷകരുടെ അഭിരുചികൾ മനസ്സിലാക്കാനാവുന്നതിലും അവയ്ക്കിണിങ്ങുന്ന പരിപാടികൾ നിർമ്മിക്കാനാവുന്നതിലും തങ്ങൾക്ക് അഭിമാനമുണ്ടെന്ന് സ്റ്റാർ ഇന്ത്യാ നെറ്റ് വർക്ക് വക്താവ് പറഞ്ഞു. 'എല്ലാവരും വീടുകൾക്കുള്ളിൽ അടച്ചിരിക്കേണ്ടി വരുന്ന ഇന്നത്തെ സാഹചര്യത്തിൽ സ്റ്റാർ പ്ലസിൽ ഇത്തരമൊരു പരിപാടി ആരംഭിക്കാനായതിലും ഞങ്ങൾക്ക് ഏറെ ആഹ്ലാദമുണ്ട്. ഇത്തരത്തിൽപ്പെട്ട ആദ്യത്തെ കുക്കിങ് ഷോയിലൂടെ ഞങ്ങളുടെ പ്രേക്ഷകരുടെ അടുക്കളകളെല്ലാം പഞ്ചനക്ഷത്ര അടുക്കളകളാക്കാൻ സാധിക്കും,' അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP