Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീർത്ഥാടക സംഘം സഞ്ചരിച്ച വാൻ മറിഞ്ഞു 5 മലയാളികൾ മരിച്ചു; അപകടം തിരുനെൽവേലി- കന്യാകുമാരി പാതയിൽ

തീർത്ഥാടക സംഘം സഞ്ചരിച്ച വാൻ മറിഞ്ഞു 5 മലയാളികൾ മരിച്ചു; അപകടം തിരുനെൽവേലി- കന്യാകുമാരി പാതയിൽ

തിരുനെൽവേലി: തമിഴ്‌നാട്ടിൽ  വാൻ മറിഞ്ഞ് അഞ്ചു മലയാളികൾ മരിച്ചു. വിഴിഞ്ഞം സ്വദേശികളായ ജോൺ ബോസ്, ക്രിസ് ജരിമ, ക്രിസ് ടെക് എന്നിവരെ തിരിച്ചറിഞ്ഞു.

അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. തിരുനെൽവേലി കന്യാകുമാരി പാതയിലാണ് അപകടമുണ്ടായത്.

തെങ്കാശി സെന്റ്. മൈക്കിൾസ് പള്ളി തീർത്ഥാടനത്തിനു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. തിരുനൽവേലി നാങ്കനേരിക്കടുത്താണ് അപകടമുണ്ടായതെന്നു പൊലീസ് പറഞ്ഞു.

തിരുനൽവേലി -കന്യാകുമാരി നാലുവരി പാതയിലാണു വാൻ മറിഞ്ഞ് അപകടമുണ്ടായത്. തെങ്കാശി സെന്റ് മൈക്കിൾസ് പള്ളിയിൽ പോയി തിരികെ നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP