Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഞ്ച് ഡോക്ടർമാർക്ക് കോവിഡ്; സർജറി വാർഡ് അടച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഞ്ച് ഡോക്ടർമാർക്ക് കോവിഡ്; സർജറി വാർഡ് അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഞ്ച് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ സർജറി വാർഡ് അടച്ചു. മൂന്ന് പി ജി ഡോക്ടർമാർക്കും രണ്ട് ഹൗസ് സർജന്മാർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സർജറി യൂണിറ്റിലെ 30 ഡോക്ടർമാർ ക്വാറന്റീനിൽ പ്രവേശിച്ചു.

തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനെത്തുടർന്ന് നഗരപരിധിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. പൂന്തുറ അടക്കമുള്ള തീരമേഖലകളിൽ സ്ഥിതി ഗുരുതരമാണ്. ഇവിടെ സമ്പർക്ക രോഗബാധ രൂക്ഷമായതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗണാണ് നടപ്പിലാക്കിയിട്ടുള്ളത്. തീരമേഖലയിൽ രോഗബാധ ഇനിയും വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP