Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുലിമുരുകൻ വ്യാജപതിപ്പ് പ്രചരിപ്പിച്ച അഞ്ച് പേർ പിടിയിൽ; കേരളത്തിൽ നിന്നും ചെന്നൈയിലെത്തുന്ന ട്രെയിനുകളിൽ വ്യാജ സിഡി വിതരണം ചെയ്തതായി ആരോപണം

പുലിമുരുകൻ വ്യാജപതിപ്പ് പ്രചരിപ്പിച്ച അഞ്ച് പേർ പിടിയിൽ; കേരളത്തിൽ നിന്നും ചെന്നൈയിലെത്തുന്ന ട്രെയിനുകളിൽ വ്യാജ സിഡി വിതരണം ചെയ്തതായി ആരോപണം

തിരുവനന്തപുരം: മോഹൻലാൽ നായകനായ പുലിമുരുകന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ വ്യാജൻ പ്രചരിപ്പിച്ചവരെയാണ് പിടികൂടിയത്. ആന്റി പൈറസി സെൽ ആണ് അറസ്റ്റ് ചെയ്തത്. മങ്കട കോട്ടക്കൽ നൗഷീർ, ഷഫീക് പുല്ലാറ, വാളയാറിലെ നജിമൂദ്ദീൻ ചുള്ളിമാട്, പെരിന്തൽമണ്ണ സ്വദേശി ഫാസിൽ കുന്നുംപള്ളി, ഷഫീക് എന്നിവരാണ് ആന്ററി പൈറസി സെൽ അറസ്റ്റ് ചെയ്തത്. സൈബർ ഡോം ഉൾപ്പെടെ ശക്തമായ ഇടപെടൽ ഉണ്ടായിട്ടും പുലിമുരുകൻ വ്യാജപതിപ്പ് പ്രചരിപ്പിക്കപ്പെടുന്നതായി വാർത്തകൾ വന്നിരുന്നു.

കേരളത്തിൽ നിന്നും ചെന്നൈയിലെത്തുന്ന ട്രെയിനുകളിൽ പുലിമുരുകൻ വ്യാജ സിഡി വിതരണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 40 മുതൽ 50 രൂപാ വരെ വില ഈടാക്കിയാണ് സിഡി വിൽപ്പന. ഒക്ടോബർ ഏഴിനായിരുന്നു പുലിമുരുകന്റെ റിലീസ്. റിലീസ് ചെയ്ത് ഒരു മാസത്തിനകം ചിത്രം 100 കോടി കളക്ഷനും നേടിയിരുന്നു. വിദേശ റിലീസിന് പിന്നാലെയാണ് സിനിമയുടെ വ്യാജപതിപ്പ് പുറത്തുവന്നത്.

25 കോടി മുതൽമുടക്കിയാണ് പുലിമുരുകൻ നിർമ്മിച്ചത്. സോഫ്റ്റ് വെയർ വഴി സൈബർ ഡോം ചിത്രം എവിടെ നിന്നാണ് ഇന്റർനെറ്റിലെത്തിയത് കണ്ടെത്തിയിരുന്നു. ശ്രീലങ്ക, ദുബായ് എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്ത സൈറ്റുകളിലായിരുന്നു ചിത്രം അപ് ലോഡ് ചെയ്തത്. ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ പരാതിയെത്തുടർന്ന് സൈബർ ഡോം ചിത്രം വിവിധ സൈറ്റുകളിൽ നിന്നും നീക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP