Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വയനാട്ടിൽ വീണ്ടും ചെള്ളുപനി മരണം; തൊഴിലുറപ്പ് തൊഴിലാളിയായ സോഫിയ മരിച്ചത് ചികിത്സയിലിരിക്കെ

വയനാട്ടിൽ വീണ്ടും ചെള്ളുപനി മരണം; തൊഴിലുറപ്പ് തൊഴിലാളിയായ സോഫിയ മരിച്ചത് ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ചെള്ളുപനി മരണം. തൊഴിലുറപ്പ് തൊഴിലാളിയായ മാനന്തവാടി തവിഞ്ഞാൽ വിമലനഗർ കപ്പലുമാക്കൽ കെ.സി. ജോസഫിന്റെ ഭാര്യ സോഫിയ (49) ആണ് മരിച്ചത്. രോഗം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ആറിനാണ് സോഫിയക്ക് പനി തുടങ്ങിയത്. എട്ടിന് തലപ്പുഴയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാത്തതിനെ തുടർന്ന് 11-ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നിന്ന് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശിപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന സോഫിയ മെയ്‌ 30-ന് ഡോക്സി സൈക്ലിൻ ഗുളിക കഴിച്ചിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ വർഷം ജില്ലയിൽ ചെള്ളുപനി ബാധിച്ച് രണ്ടു പേരാണ് മരിച്ചത്. സിയ, ശിൽപ്പ എന്നിവരാണ് സോഫിയയുടെ മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP