Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യാത്യാസമില്ലാതെ ഒരേ ദിവസം വിവാഹത്തിനൊരുങ്ങി 47 വധൂവരന്മാർ; നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ ഈ വർഷത്തെ വിവാഹ സംഗമം ഫെബ്രുവരി 2ന്: 47 വിവാഹങ്ങൾക്കും കൂടി ചെലവ് പത്ത് ലക്ഷം

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യാത്യാസമില്ലാതെ ഒരേ ദിവസം വിവാഹത്തിനൊരുങ്ങി 47 വധൂവരന്മാർ; നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ ഈ വർഷത്തെ വിവാഹ സംഗമം ഫെബ്രുവരി 2ന്: 47 വിവാഹങ്ങൾക്കും കൂടി ചെലവ് പത്ത് ലക്ഷം

സ്വന്തം ലേഖകൻ

ബത്തേരി: പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യാത്യാസമില്ലാതെ ഒരേ ദിവസം വിവാഹത്തിനൊരുങ്ങന്നത് 47 വധൂ വരന്മാർ. നഖ്ശബന്ദിയ്യ ത്വരീഖത്ത് എന്ന ആത്മീയ വിഭാഗമാണ് ഇത്തരത്തിലൊരുവ കല്ല്യാണ മാമാങ്കത്തിന് ഒരുങ്ങുന്നത്. ഏറെ സമയം ലാഭിക്കുന്നതിനൊപ്പം ധനവ്യയവും പല മടങ്ങായി കുറക്കുന്നതാണ് നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ ഈ വിവാഹ ചടങ്ങ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ആത്മീയ സംഘടന ഓരോ വർഷവും ഇത്തരത്തിലാണ് തങ്ങൾക്കിടയിൽ കല്യാണങ്ങൾ നടത്തുന്നത്. അതിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യാത്യാസമില്ല. വിവാഹമെല്ലാം ഒന്നിച്ചു നടത്തും.

നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ ഈ വർഷത്തെ വിവാഹ സംഗമം ഫെബ്രുവരി 2ന് പുത്തൻകുന്നിൽ പുതുതായി പണിത സാംസ്‌കാരിക വിദ്യാഭ്യാസ നിലയത്തിലാണ് നടക്കുന്നത്. 94 കുടുംബങ്ങളിൽ നിന്നായി 47 വീതം വധൂവരന്മാരാണ് മംഗല്യം ചാർത്താനെത്തുന്നത്,. ഒരു വർഷത്തിന്റെ പല ദിവസങ്ങളിലായി പലയിടങ്ങളിൽ വിവാഹിതരാകേണ്ടവരാണ് സംഘടനയുടെ നിർദേശപ്രകാരം ഒരേ വേദിയിൽ ഒന്നിക്കുന്നത്. പാവപ്പെട്ടവനും കോടീശ്വരനും ഒരേ വേഷ വിധാനങ്ങളോടെ, സ്ത്രീധനത്തിന്റെ വില പേശലുകളോ ആഭരണങ്ങളുടെ ആഡംബരമോ ഇല്ലാതെ ദാമ്പത്യ ജീവിതത്തിലേക്ക് കൈ കോർക്കും.

ഒരു വീട്ടിൽ ഒരു വിവാഹം നടത്തണമെങ്കിൽ കുറഞ്ഞത് 5 ലക്ഷം രൂപ വേണമെന്നിരിക്കെ 47 വിവാഹങ്ങൾക്കും കൂടി 10 ലക്ഷം രൂപയേ ചെലവു വരികയുള്ളുവെന്ന് സംഘാടകർ പറയുന്നു. ഒരേ സമൂഹത്തിലുള്ളവരുടെ വിവഹമാണ് നടത്തുന്നത് എന്നതിനാൽ നാട്ടുകാർക്ക് വിവാഹ്തതിൽ പങ്കെടുക്കുന്നതിനായി പലപ്പോഴായി അവധിയെടുത്ത് സമയം കളയേണ്ട. വിവാഹ ഒരുക്കങ്ങൾക്കായി രക്ഷിതാക്കൾക്ക് ദിവസങ്ങളോളം ഓടി നടക്കുകയും വേണ്ട. 1988 ൽ 12 വധൂവരന്മാരുമായി പുത്തൻകുന്നിലായിരുന്നു തുടക്കം. കിഴക്കോത്ത്, കാന്തപുരം, കിഴിശേരി, കാക്കലഞ്ചേരി, മാറാക്കര, നീറാട് എന്നിവിടങ്ങളാണ് സമൂഹ വിവാഹങ്ങൾ നടക്കുന്ന മറ്റിടങ്ങൾ.

ഇതുവരെ 880 വിവാഹങ്ങൾ നടത്തി. മുൻ സമൂഹ വിവാഹങ്ങളിലെ വധൂവരന്മാരാണ് വിവാഹിതരാകാൻ പോകുന്നവർക്ക് വിവാഹ വസ്ത്രങ്ങൾ നൽകുന്നത്. സൽക്കാരമടക്കമുള്ള ചെലവുകൾ സംഘടന വഹിക്കും. വധുവിന് ആവശ്യമുള്ള ആഭരണങ്ങൾ അതാത് വീട്ടുകാർ നൽകും. 10 പവനിൽ കൂടരുതെന്ന നിർദേശമുണ്ട്. ഓരോ വർഷവും വിവാഹിതരാകാൻ പോകുന്നവരെയെല്ലാം ഒരുമിച്ചു സജ്ജരാക്കാൻ പ്രത്യേക കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ സയ്യിദ്. പി. വി. ഷാഹുൽ ഹമീദാണ് നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ രക്ഷാധികാരി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP