Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹജ്ജ് തീർത്ഥാടക സംഘത്തിൽ 45 ദിവസം പ്രായമായ കുഞ്ഞും; ഇന്ന് വൈകിട്ട് മാതാപിതാക്കളോടൊപ്പം പുറപ്പെട്ട ആദില മർജാൻ നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീർത്ഥാടക

ഹജ്ജ് തീർത്ഥാടക സംഘത്തിൽ 45 ദിവസം പ്രായമായ കുഞ്ഞും; ഇന്ന് വൈകിട്ട് മാതാപിതാക്കളോടൊപ്പം  പുറപ്പെട്ട ആദില മർജാൻ നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീർത്ഥാടക

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി ഹജ്ജ് ക്യാംപിൽ നിന്നും ഇന്നലെ യാത്ര തിരിച്ച സംഘത്തിൽ 45 ദിവസം മാത്രം പ്രായമായ കുഞ്ഞ് തീർത്ഥാടകയും. ആലുവ എടത്തല സ്വദേശികളായ അബ്ദുൾ റഹ് മാൻ, അൽഫിയ ദമ്പതികളുടെ മകൾ ആദില മർജാനാണ് ഇന്നലെ യാത്രയായ സംഘത്തിൽ ഉണ്ടായിരുന്നത്. വൈകീട്ട് 5 മണിക്ക് പുറപ്പെട്ട എ ഐ 5183 നമ്പർ എയർ ഇന്ത്യ വിമാനത്തിൽ

മാതാപിതാക്കളോടൊപ്പം പുണ്യഭൂമിയിലേയ്ക്ക് യാത്ര തിരിച്ച ആദില ഈ വർഷം നെടുമ്പാശേരിയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീർത്ഥാടകയാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP