Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; 43 ലക്ഷത്തോളം കുട്ടികൾ ക്ലാസ്സുകളിലേക്ക്; സ്‌കുളുകൾക്ക് മുന്നൊരുക്ക നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; 43 ലക്ഷത്തോളം കുട്ടികൾ ക്ലാസ്സുകളിലേക്ക്; സ്‌കുളുകൾക്ക് മുന്നൊരുക്ക നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും. ഈ വർഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജിവിഎച്ച്എസിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് സജീവമായ ഒരു അധ്യയന വർഷത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

42,90000 കുട്ടികളും 1,80,507 അദ്ധ്യാപകരും 24,798 അനധ്യാപകരുമാണ് ജൂൺ ഒന്നിന് സ്‌കൂളിലെത്തുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 4857 അദ്ധ്യാപകരെയാണ് പിഎസ് സി വഴി നിയമിച്ചത്. 490 അനധ്യാപകരെയും നിയമിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മെയ് 27 ന് പൂർത്തീകരിക്കും. സ്‌കൂൾ പരിസരങ്ങളിൽ സമ്പൂർണ ശുചീകരണം നടത്തണം. കുടിവെള്ള ടാങ്കുകൾ ജലസ്രോതസ്സുകൾ തുടങ്ങിയവ ശുചിയാക്കണം.

സ്‌കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. പ്രവേശനോത്സവം സ്‌കൂൾ പ്രിൻസിപ്പൽ/ ഹെഡ്‌മാസ്റ്റർമാരുടെ നേതൃത്വത്തിൽ നാട്ടിലെ ഉത്സവമായിത്തന്നെ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 145 സ്‌കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 75 സ്‌കൂൾ കെട്ടിടങ്ങൾ ഇക്കൊല്ലം ഉദ്ഘാടനം ചെയ്യും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് മാസം 30 ന് ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി നിർവഹിക്കും. ഇടതുസർക്കാരിന്റെ പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്‌കൂളുകളിലേക്ക് 10.34 ലക്ഷം വിദ്യാർത്ഥികളാണ് കടന്നുവന്നതെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP