Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉറൂസിന്റെ ഭാഗമായി നടന്ന അന്നദാനത്തിന് വിളമ്പിയത് ബീഫ് ബിരിയാണി; സമൂഹ സദ്യ കഴിക്കാനിരുന്ന ഹിന്ദുക്കൾക്ക് വ്രണപ്പെട്ടത് മതവികാരവും; ബീഫ് ബിരിയാണി വിളമ്പിയതിന്റെ പേരിൽ കേസിൽ പെട്ട് 43 മുസ്ലിങ്ങൾ

ഉറൂസിന്റെ ഭാഗമായി നടന്ന അന്നദാനത്തിന് വിളമ്പിയത് ബീഫ് ബിരിയാണി; സമൂഹ സദ്യ കഴിക്കാനിരുന്ന ഹിന്ദുക്കൾക്ക് വ്രണപ്പെട്ടത് മതവികാരവും; ബീഫ് ബിരിയാണി വിളമ്പിയതിന്റെ പേരിൽ കേസിൽ പെട്ട് 43 മുസ്ലിങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഉറൂസുമായി ബന്ധപ്പെട്ട് ഹിന്ദുക്കൾക്ക് ബീഫ് ബിരിയാണി നൽകിയ മുസ്ലീങ്ങൾക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മഹോബയിൽ ഓഗസ്റ്റ് 31ന് നടന്ന ചടങ്ങിലാണ് ബിരിയാണി വിളമ്പിയത്. ബിജെപി എംഎൽഎ ബ്രിജ്ഭൂഷൻ രജ്പുത് ഇടപെട്ടതിനെ തുടർന്ന് നാട്ടുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മതത്തിന്റെ പേരിൽ വിദേഷ്വം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പാണ് 43 മുസ്ലീങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി 153 എ, 295 എ, 420, 506 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 31ന് ചർക്കാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉറൂസ് പരിപാടി നടന്നത്. പീർ ഷെയ്ക്ക് ബാബ സ്വലാത്ത് വില്ലേജിലെ മുസ്‌ലിം നിവാസികൾ കഴിഞ്ഞ ആറ് വർഷമായി സംഘടിപ്പിക്കുന്ന ചടങ്ങാണ് ഉറൂസ്. 13 ഗ്രാമത്തിൽ നിന്നുള്ള 10000 പേരാണ് ഇപ്രാവിശ്യം ഉറൂസിന് പങ്കെടുത്തത്. ഇതിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹിന്ദുവിഭാഗത്തിൽപ്പെട്ടവരിൽ ചിലർക്ക് ബിരിയാണിയിൽ നിന്നും ഇറച്ചി ലഭിച്ചെന്നാരോപിച്ച് രംഗത്തെത്തുകയായിരുന്നു.

ബീഫ് ബിരിയാണി വിളമ്പിയത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗ്രാമീണർ തന്നോട് പരാതിപ്പെട്ടെന്നും എംഎൽഎ ബ്രിജ്ഭൂഷൻ അറിയിച്ചു. അതേസമയം, പരിപാടിക്ക് സസ്യേതര ബിരിയാണിയാണോ വിളമ്പിയത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് എസ്‌പി സ്വാമിനാഥ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി കൊടുത്ത രാജ്കുമാർ റൈയ്ക്ക്‌വാർ എന്ന വ്യക്തി കേസ് പിൻവലിക്കാൻ തയ്യാറായെന്നും ബിജെപി എംഎൽഎയുടെ നിർബന്ധം കാരണമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉറൂസിന് ആയിരക്കണക്കിന് ആളുകളാണ് ഭക്ഷണം കഴിക്കാനെത്തിയത്. ഇവർക്കെല്ലാം തങ്ങൾ ആഹാരം വിളമ്പുകയായിരുന്നു എന്നും ഹിന്ദുക്കളാണ് എന്ന് അറിയാതെയാണ് ബീഫ് ബിരിയാണി വിളമ്പിയതെന്നും സംഘാടകർ പറഞ്ഞു. സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP