Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ജില്ലയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസൻസ് പോയത് 424 പേർക്ക; പിഴയായി ഈടാക്കിയത് 1,89,09,830 രൂപയും

കോഴിക്കോട് ജില്ലയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസൻസ് പോയത് 424 പേർക്ക; പിഴയായി ഈടാക്കിയത് 1,89,09,830 രൂപയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് കോഴിക്കോട,് കൊടുവള്ളി, നന്മണ്ട റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളുടെ പരിധിയിൽ കഴിഞ്ഞ വർഷം (2019) നടത്തിയ വാഹന പരിശോധനയിൽ ഗതാഗത നിയമ ലംഘനത്തിന് വിവിധ വകുപ്പുകളിലായി 19798 കേസുകളിൽ നടപടിയെടുത്തു. ആകെ 1,89,09,830 രൂപ പിഴയായി ഈടാക്കി. മദ്യപിച്ച് വാഹന ഓടിച്ചതിന് മാത്രം 424 ലൈസൻസുകൾ റദ്ദ് ചെയ്തു. കൂടാതെ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിന് 211 പേരുടേയും അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് 887 പേരുടേയും ലൈസൻസുകൾ റദ്ദാക്കി. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ച 3259 പേർക്കെതിരെ നടപടിയെടുത്തു. ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിൽ ഫാൻസി ലൈറ്റുകൾ ഉപയോഗിച്ച് സർവ്വീസ് നടത്തിയ 182 വാഹനങ്ങൾക്കെതിരെയും ബ്രേക്ക് ലൈറ്റ്, ഹെഡ് ലൈറ്റ്, വൈപ്പർ തുടങ്ങിയവ ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.

മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനം ഓടിച്ച 230 പേരിൽ നിന്നും അമിതഭാരം കയറ്റിപ്പോയ 270 ചരക്കുവാഹനങ്ങളിൽ നിന്നും പിഴ ഈടാക്കി. ടൂറിസ്റ്റ് ബസ്സുകളിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം അഴിപ്പിക്കുകയും ബസ്സുകളിലേയും കോൺട്രാക്ട് കാര്യേജുകളിലേയും ബോഡിയിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ച് സർവ്വീസ് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിനായി ഫീസടച്ച് അനുവാദം വാങ്ങാതെ സർവ്വീസ് നടത്തിയ 13 വാഹനങ്ങൾ പിടികൂടി. എയർഫോൺ ഉപയോഗിച്ച് സർവ്വീസ് നടത്തിയ 93 വാഹനങ്ങൾ, സ്പീഡ് ഗവർണർ വിച്ഛേദിച്ച് സർവ്വീസ് നടത്തിയ ടിപ്പർ ലോറികൾ, ബസ്സുകൾ തുടങ്ങിയ 120 ഓളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എംപി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ നന്മണ്ട ജോയിന്റ് ആർടിഒ കെപി ദിലീപ്, മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ കെ ദിലീപ് കുമാർ, രാജൻ പി,പി, ജെയിംസ് കെ.ജെ, ബിജോയ് ഇ.എസ്, ഫ്രാൻസീസ്, എം.ജി ഗിരിഷ്, ടി ഫൈസൽ, എന്നിവരും 15 ഓളം അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരും പങ്കെടുത്തു. പുതുവർഷത്തിൽ ഗതാഗതനിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആർ.ടി.ഒ എംപി സുഭാഷ് ബാബു അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP