Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്ക് കൂടി കോവിഡ്; ഒരു ഉദ്യോഗസ്ഥനും വൈറസ് ബാധ

പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്ക് കൂടി കോവിഡ്; ഒരു ഉദ്യോഗസ്ഥനും വൈറസ് ബാധ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 98 പേരിൽ നടത്തിയ പരിശോധനയിലാണ് 41 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു ഉദ്യോഗസ്ഥനും രോഗബാധിതനാണ്. ഇന്നലെ നടത്തിയ പരിശോധനയിൽ 59 തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിലെ രോഗബാധിതരുടെ എണ്ണം 101 ആയി.

1200 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ തടവുകാർക്കും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും. ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കിയിട്ടുണ്ട്.

വലിയ തുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. 50 പേരിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ക്യാമ്പിൽ 70 പേരാണ് ഉള്ളത്. മറ്റുള്ളവരിൽ നാളെ പരിശോധന നടത്തും. കൂടാതെ പൂജപ്പുര മുടവൻ മുകളിലെ ഒരു കോളനിയിലെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്ന് 50 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP