Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്നും ഷോക്കേറ്റ് നാലു വയസ്സുകാരന് ദാരുണാന്ത്യം; അലൻ മരിച്ചത് ഷോക്കേറ്റ് നിലത്തു വീണ മുത്തശ്ശിയെ രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ

പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്നും ഷോക്കേറ്റ് നാലു വയസ്സുകാരന് ദാരുണാന്ത്യം; അലൻ മരിച്ചത് ഷോക്കേറ്റ് നിലത്തു വീണ മുത്തശ്ശിയെ രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ

പുനലൂർ: പുനലൂരിൽ നാലു വയസ്സുകാരൻ ഷോക്കേറ്റു മരിച്ചു. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് പ്ലാത്തറ സ്വദേശിയായ നാലു വയസ്സുകാരൻ അലൻ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി പൊന്നമ്മയ്ക്കും ഷോക്കേറ്റു.

രാവിലെ എട്ടു മണിയോടെ മുത്തശ്ശിക്കൊപ്പം വീടിനുസമീപത്തുള്ള കൃഷിസ്ഥലത്തേക്ക് പോകവെയാണ് ഇരുവർക്കും ഷോക്കേറ്റത്. ഷോക്കേറ്റ് മുത്തശ്ശി നിലത്തു വീണപ്പോൾ ഓടിയെത്തിയ അലനും ഷോക്കേൽക്കുകയായിരുന്നു. ഇരുവരും വീണ് കിടക്കുന്നത് കണ്ട് സമീപത്തെ കൃഷിയിടത്തിൽ നിന്നും ഓടി എത്തിയ ആൾക്കും ഷോക്കേറ്റു. പൊന്നമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കവെയാണ് ഇയാൾക്കും ഷോക്കേറ്റത്.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരേയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ അലന്റെ മരണം സംഭവിച്ചു. പരിക്കേറ്റ മുത്തശ്ശിയായ പൊന്നമ്മയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഷിജു, ജിൻസി ദമ്പതികളുടെ ഇളയ മകനാണ് മരിച്ച അലൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP